Advertisment

ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് വിമാനം അകപ്പെട്ടത് ഒരെ സമയം ഉണ്ടായ മൂന്ന് ഇടിമിന്നലുകളില്‍; അദ്ഭുത രക്ഷപ്പെടല്‍

New Update

ലണ്ടൻ:  ഇടിമിന്നലിൽനിന്നു വിമാനം അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനു മുൻപ് വിമാനം ഒരേസമയമുണ്ടായ 3 ഇടിമിന്നലിൽ അകപ്പെടുന്നതും നിമിഷങ്ങൾക്കുള്ളിൽ രക്ഷപെടുന്നതുമാണ് വിഡിയോയിൽ. മൂടിയ കാലാവസ്ഥയിലാണു വിമാനത്തിന്റെ ലാൻഡിങ്.

Advertisment

publive-image

വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് ഉദ്ഭവിച്ചുവരുന്ന ഇടിമിന്നലാണ് വിമാനത്തിൽ പതിക്കുന്നത്. ആർക്കുമൊരു അപകടവും ഉണ്ടാകരുതെന്നാണ് പ്രാർഥിച്ചതെന്ന് ദൃശ്യം കണ്ടവർ പറയുന്നു. അതേസമയം, സംഭവത്തില്‍ യാത്രികർക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നാണു വിലയിരുത്തൽ.

lightning plane
Advertisment