Advertisment

സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ജൂലൈ 29 മുതല്‍ നല്‍കാം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ബുധനാഴ്ച (ജൂലൈ 29) വൈകിട്ട് അഞ്ച് മണി മുതൽ നൽകാം. ഏകജാലക സംവിധാനംവഴിയാണ് പ്രവേശനം. ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം.

പ്ലസ്‌വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24ന് നടക്കും. ആഗസ്റ്റ് 18നായിരിക്കും ട്രയൽ അലോട്ട്മെന്റ്. മുഖ്യ അലോട്ട്മെന്റ് സെപ്തംബർ 15ന് അവസാനിക്കും. രണ്ട് അലോട്ട്‌മെന്റുകൾ അടങ്ങുന്ന മുഖ്യ അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടത്തും. സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ സെപ്റ്റംബര്‍ 22 മുതല്‍ നല്‍കാം.

കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈനിലൂടെയാണ് പ്രവേശനനടപടി. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്കിലൂടെ അപേക്ഷിക്കാം. രേഖകളും ഫീസും പ്രവേശനസമയത്ത് സ്‍കൂളില്‍ ഹാജരാക്കിയാല്‍ മതി.

സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ജൂലൈ 29 മുതൽ ഓഗസ്റ്റ് 14 വരെ ഈ സംവിധാനമുണ്ടായിരിക്കും.

Advertisment