Advertisment

'സമയമുള്ളപ്പോള്‍ വായിക്കൂ'- പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്റെ വക ഭരണഘടന

New Update

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കോണ്‍ഗ്രസിന്റെ 'സമ്മാനം' ഭരണഘടന. രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ വായിക്കൂ എന്ന സന്ദേശത്തോടൊപ്പമാണ് കോണ്‍ഗ്രസ് ഭരണഘടന പ്രധാനമന്ത്രിക്ക് അയച്ചിരിക്കുന്നത്.

Advertisment

publive-image

ആമസോണ്‍ ഓണ്‍ലൈന്‍ സൈറ്റില്‍നിന്നു ഭരണഘടന വാങ്ങിയാണ് പ്രധാനമന്ത്രിക്ക് അയച്ചത്. ഇതിന്റെ ചിത്രം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാവര്‍ക്കും സമത്വം ഉറപ്പാക്കുന്നകാര്യത്തില്‍ ബിജെപി പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

എല്ലാത്തരം വിഭാഗീയതയില്‍ നിന്നും ഭരണഘടന രാജ്യത്തെ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ ബിജെപി ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണ്. വിവേചനപരമായ എല്ലാ നിയമവും ഭരണഘടന ലംഘിക്കുന്നതാണെന്നും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു.

ഭരണഘടന സംരക്ഷിക്കുന്നതിന് എല്ലാവരും ഒരുമിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി റിപ്പബ്ലിക്ക് ദിനത്തില്‍ ആവശ്യപ്പെട്ടു. ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഭരണഘടനാ മൂല്യങ്ങള്‍ സുരക്ഷിതമല്ലെന്നും രാജ്യം ഭയത്തിന്റെ നിഴലിലാണെന്നും അവര്‍ പറഞ്ഞു.

congress indian constitution modi
Advertisment