രാജ്യത്ത് കൊവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്നു; സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി 16, 17 തീയതികളില്‍ ആശയവിനിമയം നടത്തും

New Update

publive-image

ന്യൂഡൽഹി: രാജ്യത്തെ കോവിഡ‍് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ജൂൺ 16, 17 തീയതികളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച.

Advertisment

രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം സംബന്ധിച്ചും ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ചു അദ്ദേഹം മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കും. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. നിലവിൽ കൊവിഡ് ഏറ്റവും രൂക്ഷമായ ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. മെയ് 11 നാണ് ഇതിനുമുമ്പത്തെ വീഡിയോ കോണ്‍ഫറന്‍സ് നടന്നത്.

Advertisment