Advertisment

രാജ്യസുരക്ഷ സൈനികരുടെ കൈകളിൽ ഭദ്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി: സൈനികരുടെ ജീവത്യാഗം സമാനതകളില്ലാത്തത്; വെല്ലുവിളിക്കിടയിലും സൈന്യം രാജ്യത്തെ സംരക്ഷിച്ചു: രാജ്യം മുഴുവൻ സൈനികരുടെ കഴിവിൽ അഭിമാനിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കശ്മീർ: രാജ്യസുരക്ഷ സൈനികരുടെ കൈകളിൽ ഭദ്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ജീവത്യാഗം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളിക്കിടയിലും സൈന്യം രാജ്യത്തെ സംരക്ഷിച്ചു. രാജ്യം മുഴുവൻ സൈനികരുടെ കഴിവിൽ അഭിമാനിക്കുന്നു. രാജ്യത്തിൻ്റെ ദൃഢനിശ്ചയത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാണെന്നും അദ്ദേഹം പറഞ്ഞു. ലേ, ലഡാക്ക് സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലേ, ലഡാക്ക് സന്ദർശിച്ചത്. പുലർച്ചെ ലേ സന്ദർശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

അതിർത്തിയോട് ചേർന്ന സ്ഥലത്ത് അദ്ദേഹം സന്ദർശനം നടത്തി. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തി. അതിർത്തിയിൽ സൈനികൻ മുഖാമുഖം നിൽക്കുന്ന സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചു. സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. അവിടുത്തെ ഫോർവേഡ് ബ്ലോക്കുകൾ സന്ദർശിച്ച് അവിടെയുള്ള സൈനികരുമായി സംസാരിച്ചു. ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ പരുക്കേറ്റ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ഇന്ന് പുലർച്ചെ അദ്ദേഹം ‘ലേ’യിലെത്തിയിരുന്നു. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ലേ സന്ദർശനം കഴിഞ്ഞാന് അദ്ദേഹം ലഡാക്കിലേക്ക് പോയത്.

 

Advertisment