Advertisment

പോക്കോ M2 പ്രോ നാളെ അവതരിപ്പിക്കും

author-image
സത്യം ഡെസ്ക്
Updated On
New Update

ഷവോമിയുടെ സബ് ബ്രാന്റായിരുന്ന പോക്കോ , പോക്കോ M2 പ്രോ നാളെ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി കമ്പനി പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ ചില പ്രധാന വിവരങ്ങളും ടീസർ ഇമേജും പുറത്ത് വിട്ടിട്ടുണ്ട്. ചില റിപ്പോർട്ടുകൾ അനുസരിച്ച് ഈ പുതിയ ഡിവൈസ് റെഡ്മിയുടെ സ്മാർട്ട്‌ഫോണിന്റെ റീബ്രാന്റ് ചെയ്ത ഡിവൈസ് ആയിരിക്കും.

Advertisment

publive-image

പോക്കോ M2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ വൈകാതെ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിവൈസ് ഓൺലൈൻ ഡാറ്റാബേസുകളിൽ കണ്ടെത്തിയതായി ചില റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഡിവൈസ് BIS സർട്ടിഫിക്കേഷൻ നേടിയത്. ഡിവൈസിനെ സംബന്ധിച്ച ഇതുവരെയുള്ള എല്ലാ റിപ്പോർട്ടുകളും ഇത് റെഡ്മി നോട്ട് 9 പ്രോയുടെ മറ്റൊരു പതിപ്പായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സിൽ കാണുന്നതുപോലെയുള്ള 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായിട്ടായിരിക്കും പോക്കോ M2 പ്രോ പുറത്തിറങ്ങുകയെന്നും സൂചനകളുണ്ട്.

റെഡ്മി നോട്ട് 9 പ്രോ സീരീസിന്റെ അതേ രീതിയിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പോക്കോ M2 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്ന് ടീസർ ഇമേജിൽ നിന്ന് വ്യക്തമാകുന്നു. ഈ ഡിവൈസിന് പിന്നിൽ 48 മെഗാപിക്സലിന്റെ മെയിൻ ക്യാമറയായിരിക്കും ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

tec news all news poco poco m2 pro
Advertisment