Advertisment

പാലായിൽ ഡിവൈ.എസ്. പി. യുടെ നേതൃത്വത്തിൽ കൊറോണ ബോധവൽക്കരണ റൂട്ട് മാർച്ച് നടത്തി 

author-image
സുനില്‍ പാലാ
New Update

പാലാ: കോവിഡ് 19 വൈറസ് ലോകമാകെ പടർന്നു പിടിക്കുമ്പോൾ ജനങ്ങളെ ബോധവൽക്കരിക്കാനായി പാലാ പോലീസ് നഗരത്തിൽ  പാലാ ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ പോലീസ്   റൂട്ട് മാർച്ച്  നടത്തി.

Advertisment

publive-image

ഇന്ന് വൈകിട്ട് നാലര മുതൽ അഞ്ച് വരെയാണ് അൻപതിൽപ്പരം പോലീസ് ഉദ്യോഗസ്ഥർ പാലാ നഗരത്തിൽ  റൂട്ട് മാർച്ച് നടത്തിയത്. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ലോകമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ ജനങ്ങൾ നിതാന്ത ജാഗ്രത പുലർത്തണമെന്നും.,വീട്ടിൽ തന്നെ വിശ്രമിക്കണമെന്നും.,അവശ്യ സാധനങ്ങൾക്ക് ക്ഷാമമില്ലായെന്നും.,കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും റൂട്ട് മാർച്ചിന് മുൻപിൽ പോലീസ് ജീപ്പിലൂടെ അനൗൺസ്‌മെന്റും ഉണ്ടായിരുന്നു.

റൂട്ട് മാർച്ച് ളാലം പാലം ജങ്ഷനിൽ നിന്നും ആരംഭിച്ച് കുരിശുപള്ളി കവലയിൽ അവസാനിച്ചു.മാർച്ചിന് ഡിവൈ എസ് .പി ഷാജിമോൻ ജോസഫ്., സി. ഐ. വി .എ. സുരേഷ് , എസ് ഐ മാരായ കുര്യാക്കോസ്., ഷാജി സെബാസ്റ്റ്യൻ.,ജനമൈത്രി പോലീസ് സി. ആർ. ഒ ബിനോയി ജോസഫ്എ ന്നിവർ നേതൃത്വം നേതൃത്വം നൽകി.

Advertisment