Advertisment

സാമ്പത്തികപ്രതിസന്ധികള്‍, ബന്ധങ്ങളിലെ വിള്ളല്‍, തൊഴില്‍പരമായ പ്രശ്‌നങ്ങള്‍...! നിങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി അശ്ലീല ഉള്ളടക്കങ്ങള്‍ തിരയുന്നവരാണോ? എങ്കില്‍ ഇത് അറിയണം

author-image
admin
New Update

publive-image

Advertisment

ന്റര്‍നെറ്റില്‍ അശ്ലീല ഉള്ളടക്കം തിരയുന്നവരുടെ എണ്ണം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അശ്ലീലദൃശ്യങ്ങള്‍ വ്യാപകമായി കാണുന്നത് ബന്ധങ്ങളെ തകര്‍ക്കുകയും, സ്വഭാവത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നതായാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായേക്കാം.

അശ്ലീല ഉള്ളടക്കത്തില്‍ താത്പര്യം വര്‍ധിക്കുന്നത് ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും, ഉദ്ധാരണക്കുറവിന് കാരണമാകാമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി കാണുന്ന പുരുഷന്മാരില്‍ പലരും അവരുടെ ലൈംഗിക ജീവിതത്തില്‍ സംതൃപ്തരല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇത് അവരുടെ ജീവിതത്തെയും സാരമായി ബാധിക്കുന്നു. സ്വകാര്യതയില്‍ അശ്ലീല ദൃശ്യം കാണാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് മറ്റുള്ളവരുമായി സമയം പങ്കിടുന്നതും ബുദ്ധിമുട്ടായിരിക്കും. ഇത് ഒരു വ്യക്തിയെന്ന നിലയില്‍ നമ്മെ പ്രതികൂലമായി ബാധിക്കുന്നു.

വ്യാപകമായി അശ്ലീലദൃശ്യങ്ങള്‍ കാണുന്നത് മദ്യപാനവുമായി താരതമ്യം ചെയ്യാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ക്രമേണ നമ്മെ സാരമായി ബാധിക്കുന്നു. ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ പലരും ഇന്റര്‍നെറ്റില്‍ വ്യാപകമായി അശ്ലീലദൃശ്യം കണ്ടിരുന്നതായി സമീപകാല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

വന്‍തോതില്‍ പോണോഗ്രഫി കാണുന്നവര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണത കൂടുതലാണെന്നാണ് പഠനങ്ങളും സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍, ബന്ധങ്ങള്‍ തകര്‍ക്കല്‍, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ പോണോഗ്രഫിക്ക് അടിമകളായവരില്‍ കൂടുതലാണ്.

തലച്ചോറിലും ശരീരത്തിലും നിരവധി പ്രധാന പങ്കു വഹിക്കുന്ന ഒരു ഹോര്‍മോണും ന്യൂറോ ട്രാന്‍സ്മിറ്ററുമാണ് ഡോപോമൈന്‍. ഹാപ്പി ഹോര്‍മോണ്‍ എന്നും ഇത് അറിയപ്പെടുന്നു. നമ്മുടെ ശരീരത്തിലെ എല്ലാ ആനന്ദകരമായ സംവേദനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോര്‍മോണുകളിലൊന്നാണ് ഡോപോമൈന്‍. എന്നാല്‍ അമിതമായി പോണ്‍ കാണുന്നവരിലാകട്ടെ, പ്രായോഗികമല്ലാത്ത രീതിയിലാണ് ഡോപോമൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.

മോശം ചിന്തകളെയും, യാഥാര്‍ത്ഥ്യബോധമില്ലാത്ത കാഴ്ചപ്പാടുകളെയും സൃഷ്ടിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. സ്ത്രീകളോടുള്ള നെഗറ്റീവ് സമീപനവും ഇത്തരക്കാരില്‍ കൂടുതലാണ്. ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവര്‍ അത് അനുകരിക്കുന്നതുമൂലം, സുരക്ഷിതമായ ലൈംഗിക ബന്ധത്തോട് വൈമുഖ്യം കാണിക്കുന്നതായും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ലൈംഗിക രോഗങ്ങള്‍ ബാധിക്കുന്നതിന് കാരണമാകാമെന്നതാണ് വെല്ലുവിളി.

അതുകൊണ്ട് തന്നെ, ഇത്തരം ഒരുപാട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്റര്‍നെറ്റില്‍ അശ്ലീലം കാണുന്നത് കുറയ്ക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ ധാരണ രൂപപ്പെടുകയാണ് വേണ്ടത്. അതിന് പോണോഗ്രഫി ശരിയായ മാര്‍ഗമല്ലെന്ന്‌ മനസിലാക്കുന്നതാണ് പ്രധാനം.

കാരണം അശ്ലീല ഉള്ളടക്കത്തോടുള്ള ആസക്തി യഥാര്‍ത്ഥ ജീവിതത്തില്‍ അസന്തുഷ്ടിക്ക് കാരണമായേക്കാം. ദൈംനംദിന ജീവിതത്തേയും അത് സാരമായി ബാധിക്കും. അതുകൊണ്ട് തന്നെ മറ്റു ജോലികള്‍ക്ക് സമയം കണ്ടെത്തി ഈ പ്രവണത കുറയ്ക്കുകയാണ് അഭികാമ്യം.

Advertisment