ന്യൂഡല്‍ഹി: ജൂലൈ 18 ന് ഇന്ത്യയുടെ 16ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഫലം 21ന് അറിയാം. ആരാവും ബി.​ജെ.പി നയിക്കുന്ന നാഷനല്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ (എന്‍.ഡി.എ)സ്ഥാനാര്‍ഥിയെന്നത് എല്ലാവരും ഉറ്റുനോക്കുകയാണ്.
2017ല്‍ ബിഹാര്‍ ഗവര്‍ണറും അധികമാരും അറിയാത്ത ദലിത് നേതാവുമായ രാം നാഥ് കോവിന്ദിനെയാണ് എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചത്. അദ്ദേഹം എളുപ്പത്തില്‍ വിജയിക്കുകയും ചെയ്തു. ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രാം കോവിന്ദിനെ തന്നെ എന്‍.ഡി.എ വീണ്ടും മത്സരി​പ്പിക്കുമോ എന്നതും കണ്ടറിയണം.
സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദയും പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച തുടരുകയാണ്.കര്‍ണാടക ഗവര്‍ണറും ദലിത് നേതാവുമായ തവാര്‍ ചന്ദ് ഗെഹ്ലോട്, തെലങ്കാന ഗവര്‍ണര്‍ തമില്‍സായ് സുന്ദരരാജന്‍, മുന്‍ ലോക് സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരും എന്‍.ഡി.എയുടെ പരിഗണനപട്ടികയിലുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലേക്ക് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വിയുടെ പേര് ഉയര്‍ന്നിരുന്നു.
2002ല്‍ ഇന്ത്യയുടെ മിസൈല്‍ മാന്‍ എ.പി.ജെ അബ്ദുല്‍ കലാമിനെയാണ് എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും ടി.ഡി.പിയും അതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തമിഴ്നാട്ടുകാരനായതിനാല്‍ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും കലാമിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പുപ്രകടിപ്പിച്ചില്ല.
2017ല്‍ ബിഹാര്‍ ഗവര്‍ണറും അധികമാരും അറിയാത്ത ദലിത് നേതാവുമായ രാം നാഥ് കോവിന്ദിനെയാണ് എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചത്. അദ്ദേഹം എളുപ്പത്തില്‍ വിജയിക്കുകയും ചെയ്തു. ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രാം കോവിന്ദിനെ തന്നെ എന്‍.ഡി.എ വീണ്ടും മത്സരി​പ്പിക്കുമോ എന്നതും കണ്ടറിയണം.
കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ആണ് പരിഗണിക്കാവുന്ന മറ്റൊരു പേര്. ഗോത്രവര്‍ഗവിഭാത്തില്‍ നിന്ന് ഒരാളെ നിര്‍ത്താനാണ് എന്‍.ഡി.എയുടെ തീരുമാനമെങ്കില്‍ ത്സാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, ഛത്തീസ്ഗഢ് ഗവര്‍ണര്‍ അനൂസിയ ഉയ്കെ, ഒഡിഷ ഗവര്‍ണര്‍ ജുവല്‍ ഒറാം എന്നിവര്‍ക്കും സാധ്യതയുണ്ട്.