New Update
/sathyam/media/media_files/2025/01/03/aUDF2fd7hnrnFSNwy6wr.jpeg)
ജയ്പൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ജയ്പൂരിലെ സിഖ് ഘോഷയാത്രയിലേക്ക് ഥാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.
Advertisment
ജയ്പൂരിലെ രാജാ പാര്‍ക്ക് ഏരിയയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. രാത്രി എട്ടരയോടെ ആദര്‍ശ് നഗര്‍ സര്‍ക്കിളിനു സമീപം മുന്നൂറോളം പേര്‍ തടിച്ചുകൂടിയ പരിപാടിയ്ക്കിടെയായിരുന്നു അപകടം നടന്നത്.
അമിത വേഗത്തിലെത്തിയ വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പരുക്കേറ്റവരില്‍ ഒരു വൃദ്ധനും കുട്ടിയും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us