Advertisment

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ വിറ്റുപോയ ടിക്കറ്റുകളുടെ കണക്ക് പുറത്ത്. പുഷ്പയ്ക്ക് ഇപ്പോഴും ഒന്നാം സ്ഥാനം

പുതുവത്സരവും ക്രിസ്മസിന്റെയിടയിലും ചിത്രങ്ങളുടെ ബുക്കിംഗ് വിവരങ്ങളും പുറത്തുവരികയാണ്.

author-image
മൂവി ഡസ്ക്
New Update
pushpa 2

പുതുവത്സരവും ക്രിസ്മസിന്റെയിടയിലും ചിത്രങ്ങളുടെ ബുക്കിംഗ് വിവരങ്ങളും പുറത്തുവരികയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ വിറ്റുപോയ ടിക്കറ്റുകളുടെ കണക്കാണിത്. 

Advertisment

പ്രമുഖ്യ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയുടെ റിപ്പോര്‍ട്ട് പ്രകാരം ഡിസംബര്‍ 5ന് റിലീസ് ചെയ്ത പുഷ്പ 2 ഇപ്പോഴും ഒന്നാം സ്ഥാനം തന്നെ നിലനിര്‍ത്തുകയാണ്.


 കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ അറുപത്തി അയ്യായിരം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത് (29 ദിവസം).


 തൊട്ട് പിന്നാലെ ഉള്ളത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയാണ്.

ഹോളിവുഡിലും ഇന്ത്യയിലും അടക്കം വന്‍ കളക്ഷന്‍ നേടി കൊണ്ടിരിക്കുന്ന മുഫാസയെ മറി കടന്നാണ് ടൊവിനോ പടം രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 

സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 3100 കോടിയാണ് മുഫാസ ഇതുവരെ (14 ദിവസം) നേടിയിരിക്കുന്ന ആഗോള കളക്ഷന്‍.


 അന്‍പത്തി ഒന്നായിരം ടിക്കറ്റുകള്‍ ഐഡന്റിറ്റിയുടേതായി വിറ്റഴിഞ്ഞപ്പോള്‍, മുഫാസയുടെ നാല്‍പ്പത്തി ഒന്‍പതിനായിരം ടിക്കറ്റാണ് വിറ്റ് പോയത്. 


നാലാം സ്ഥാനത്ത് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയാണ് (14 ദിവസം).

ഇരുപത്തി നാല് മണിക്കൂറില്‍ മുപ്പത്തി ഒന്‍പതിനായിരം ടിക്കറ്റുകളാണ് മാര്‍ക്കോയുടേതായി വിറ്റ് പേയിരിക്കുന്നത്.

ബോബി ജോണ്‍ - പതിമൂവായിരം ടിക്കറ്റ്, മാക്‌സ് - പതിനേഴായിരം ടിക്കറ്റ്, റൈഫില്‍ ക്ലബ്ബ് പതിമൂവായിരം ടിക്കറ്റ് എന്നിങ്ങനെയാണ് മറ്റ് സിനിമകളുടെ ബുക്കിംഗ് കണക്കുകള്‍. 

 

Advertisment