ലോക ഭിന്നശേഷി വാരാചരണ പരിപാടികളുടെ ജില്ലാതല സമാപനവും സംസ്ഥാന കായികോത്സവ, പാരാ അത്ലറ്റിക്‌സ് വിജയികളുടെ അനുമോദനവും

ലോക ഭിന്നശേഷി വാരാചരണ പരിപാടികളുടെ ജില്ലാതല സമാപനവും സംസ്ഥാന കായികോത്സവ, പാരാ അത്ലറ്റിക്‌സ് വിജയികളുടെ അനുമോദനവും കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളില്‍ സംഘടിപ്പിച്ചു.

New Update
BHINNASESHI DAY 6.12.24 (1)

കോട്ടയം: ലോക ഭിന്നശേഷി വാരാചരണ പരിപാടികളുടെ ജില്ലാതല സമാപനവും സംസ്ഥാന കായികോത്സവ, പാരാ അത്ലറ്റിക്‌സ് വിജയികളുടെ അനുമോദനവും കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളില്‍ സംഘടിപ്പിച്ചു.

Advertisment

 സമഗ്ര ശിക്ഷ കോട്ടയത്തിന്റെ നേതൃത്വത്തില്‍ സി.എം.എസ്. കോളേജ് ഭിന്നശേഷി വിഭാഗവും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച  ചടങ്ങിന്റെ സമാപന സമ്മേളനം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ ജെ പ്രസാദ് അധ്യക്ഷത വഹിച്ചു.

പരിപാടികളുടെ ഭാഗമായി നടന്ന ദീപശിഖാ പ്രയാണം കോട്ടയം മാള്‍ ഓഫ് ജോയ് അങ്കണത്തില്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍. പ്രശാന്ത് കുമാര്‍ ഫ്്ളാഗ് ഓഫ് ചെയ്തു. സമഗ്ര ശിക്ഷ കോട്ടയം മികച്ച പരിശീലനം നല്‍കി സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലും പാരാ അത്ലറ്റിക്സിലും പങ്കെടുപ്പിച്ച് ജില്ലയ്ക്ക് അഭിമാനമായി മാറിയ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കായിക പ്രതിഭകളെയും പരിശീലകരെയും ചടങ്ങില്‍ ആദരിച്ചു.

 സംസ്ഥാന പാരാ അത്ലറ്റിക്‌സ് സീനിയര്‍ പുരുഷ വിഭാഗം ഷോട്ട് പുട്ട് സ്വര്‍ണമെഡല്‍ ജേതാവ് പി. സന്തോഷ് മുഖ്യാതിഥിയായി. എസ്.എസ്.കെ.  പ്രോഗ്രാം ഓഫീസര്‍ ബിനു എബ്രഹാം, കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു സൂസന്‍ ജോര്‍ജ്, ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. വിജി, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  ഇന്‍ ചാര്‍ജ് സുനിമോള്‍, എസ്.എസ്.കെ. പ്രോഗ്രാം ഓഫിസര്‍ ഡോ. എസ്. അനിത, എ.ഇ.ഒ. അനിത ഗോപിനാഥ്. സി.എം.എസ്. കോളജ് സെന്റര്‍ ഫോര്‍ ഡിസബിലിറ്റീസ് സ്റ്റഡീസ് അസോസിയേറ്റ് ഡയറക്ടര്‍ ബെറ്റി എല്‍സാ ജേക്കബ്, എന്‍.എസ്്.എസ്.  കോര്‍ഡിനേറ്റര്‍സോണി ജോസഫ്, കോട്ടയം ഈസ്റ്റ് ബിപിസി സജന്‍ എസ് നായര്‍, വെസ്റ്റ് ബിപിസി സന്ദീപ് കൃഷ്ണന്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എ.പി. സിജിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment