Advertisment

സ്വന്തം വീട് ആശുപത്രിയായി വിട്ടുനൽകാമെന്ന് സർക്കാരിനോട് കമൽഹാസൻ. മലയാളം നെഞ്ചിലേറ്റിയവർ ( ദാസേട്ടൻ മാത്രമല്ല ) ഈ ദുരവസ്ഥയോർക്കണം. ജഗദീശ്വരനും അനുഗ്രഹവുമൊക്കെ പിന്നത്തെ കാര്യം. ആദ്യം അന്നത്തിനുള്ള വകയാണുണ്ടാകേണ്ടത് !

New Update

publive-image

Advertisment

സ്വന്തം വീട് ആശുപത്രിയായി വിട്ടുനൽകാമെന്ന് സർക്കാരിനോട് കമൽ ഹാസൻ. മഹേഷ് ബാബുവും. പവൻ കല്യാണും ഒരു കോടിവീതം നൽകി. രാംചരൻ തേജ 70 ലക്ഷം രൂപയും സംഭാവന നൽകി.

വെള്ളിത്തിരയിൽ അമാനുഷികത്വം കാട്ടി ജനഹൃദയങ്ങളിൽ ചേക്കേറിയ താരങ്ങൾ ഈ ആപദ്ഘട്ടത്തിൽ സ്വന്തം ഫീൽഡിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കായി ഉദാരമതികളാകേണ്ടത് അനിവാര്യമാണ്.

ഇത്തരം സന്ദർഭങ്ങളിൽ എംജിആര്‍ , എന്‍ടിആര്‍, പ്രേംനസീർ ഒക്കെ വലിയ മാതൃകകളും അഭിമാനപാത്രങ്ങളുമായിരുന്നു.

മലയാളം നെഞ്ചിലേറ്റിയവർ ( ദാസേട്ടൻ മാത്രമല്ല) ഈ ദുരവസ്ഥയോർക്കണം. സഹജീവികൾക്കായി കനിവുണ്ടാകണം. ജഗദീശ്വരനും അനുഗ്രഹവുമൊക്കെ പിന്നത്തെ കാര്യം. ആദ്യമവർക്ക് അന്നത്തിനുള്ള വകയാണുണ്ടാകേണ്ടത്.

kanappurangal
Advertisment