Advertisment

പ്രവാസികളുടെ ക്വാറന്റെയിന്‍; ചെലവ് വഹിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം :വി .എം ഉമ്മർ മാസ്റ്റർ മുൻ എംഎല്‍എ

New Update

കോഴിക്കോട് : ആധുനിക കേരളത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പികളും കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലുമായ പ്രവാസി സമൂഹം നിലവിലെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് വരുമ്പോള്‍ ക്വാറന്റെയിന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കില്ലെന്ന തീരുമാനം ദു:ഖകരമാണ്. ക്വാറന്റെയിന്‍ ചെലവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം.

Advertisment

publive-image

ജോലിയും വരുമാനവും നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസി സമൂഹത്തെ പരവതാനി വിരിച്ച് സ്വീകരിക്കുന്നതിന് പകരം ആട്ടിയോടിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ സര്‍ക്കാറും മുഖ്യമന്ത്രിയും പ്രവാസികളുടെ മടങ്ങി വരവിനെ സംബന്ധിച്ച് പറഞ്ഞിരുന്ന കാര്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്.

മടങ്ങി വരുന്ന രണ്ടു ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റെയിനില്‍ താമസിക്കുന്നതിനായി സംവിധാനം ഒരുക്കിയെന്ന് വൈകുന്നേര വാര്‍ത്താ സമ്മേളനങ്ങളില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്ന മുഖ്യമന്ത്രി ക്വാറന്റെയിന്‍ ചെലവ് കാര്യത്തില്‍ മലക്കം മറഞ്ഞിരിക്കുകയാണ്. വാക്ക് പാലിക്കാത്ത മുഖ്യമന്ത്രി പ്രവാസി സമൂഹത്തോടും മലയാളി സമൂഹത്തോടും മാപ്പു പറയണം. കേരളത്തിന്റെ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് വിസ്മരിക്കാനാവാത്തതാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരന്തരം പറയുന്ന മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുകയാണ്.

പ്രവാസി സമൂഹത്തോടും അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തിലും സര്‍ക്കാര്‍ കാണിക്കുന്ന വിമുഖത അവസാനിപ്പിക്കണം. ഇവരെല്ലാം ഈ നാടിന്റെ ഭാഗമാണെന്ന തിരിച്ചറിവ് സര്‍ക്കാറിന് ഉണ്ടാവേണ്ടതുണ്ട്. 2016ല്‍ അബൂദാബിയില്‍ മലയാളി സമൂഹം നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ വാഗ്ദാനമായിരുന്നു ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ആറു മാസത്തെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നത്. ഇത് നടപ്പാക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.

സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ കാണിക്കുന്ന ധൂര്‍ത്തുകളും ആര്‍ഭാടങ്ങളും അവസാനിപ്പിച്ച് ദുരിത്തത്തിലേറി വരുന്ന പ്രവാസി സമൂഹത്തെ ചേര്‍ത്തു നിര്‍ത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവണം.അനാവശ്യമായ ഉപദേശിപ്പടകള്‍ക്ക് വേണ്ടിയും കൊലപാതകക്കേസുകളില്‍ ഉള്‍പ്പെട്ട സി.പി.എം. പ്രവര്‍ത്തകരെ രക്ഷിക്കാന്‍ വേണ്ടിയും ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്ന വേളയിലാണ് നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ ക്വാറന്റെയിന്‍ ചെലവ് വഹിക്കില്ലെന്ന് പറയുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. പാവപ്പെട്ട പ്രവാസി സമൂഹത്തെ കൈയൊഴിഞ്ഞാല്‍ മലയാളി സമൂഹം മാപ്പു നല്‍കില്ല.

pravasi corrandain
Advertisment