Advertisment

പ്രവാസികൾ ഓർക്കണം, തലയ്ക്കൽ വയ്ക്കാൻ സ്വന്തം കൈകൾ മാത്രമേ ഉണ്ടാകുകയുള്ളൂഎന്ന സത്യം !!

New Update

പ്രവാസികളോട് കേന്ദ്ര - കേരള സർക്കാരുകൾ ഈ നിമിഷം വരെയും നീതി പുലർത്തിയിട്ടില്ല.ഈ കോവിഡ് കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽ മാത്രം മരിച്ച മലയാളികളുടെ എണ്ണം 300 നോടടുക്കുന്നു.

Advertisment

publive-image

നാട്ടിലെത്തിയ ചില പ്രവാസികൾക്ക് ബന്ധുക്കൾ നാട്ടുകാർ ഉദ്യോഗസ്ഥർ എന്നിവരിൽനിന്നൊക്കെ നേരിടേണ്ടിവന്ന തിക്താനുഭവങ്ങൾ സാക്ഷരകേരളത്തിനു തന്നെ അപമാനകരമാണ്.നാമോർക്കണം 1980 കളുടെ തുടക്കത്തിൽ കേരളത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യന്‍ ശരാശരിയുടേതിനേക്കാള്‍ 16 ശതമാനം താഴെയായിരുന്നു.

എന്നാല്‍, 2000 ത്തിന്‍റെ അവസാന പാദത്തോടെ അത് ഇന്ത്യന്‍ ശരാശരിയേക്കാള്‍ 34 ശതമാനം മുകളിലായി. അഭൂതപൂര്‍വ്വമായ ഈ സാമ്പത്തിക വളര്‍ച്ചയുടെ ആക്കം കൂട്ടിയത് നമ്മുടെ സംസ്ഥാനത്തുനിന്നും ഗള്‍ഫ് മേഖലകളിലേക്കും മറ്റും പ്രവാസികളായി പോയവര്‍ നാട്ടിലേക്കയച്ച സമ്പാദ്യങ്ങളാണ്.

വളരെ ദയനീയമാണ് പ്രവാസികളുടെ ഇന്നത്തെ അവസ്ഥ. പലർക്കും ജോലി നഷ്ടമായി. ശമ്പളം ഗണ്യമായി വെട്ടിക്കുറച്ചു. 50 വയസ്സുകഴിഞ്ഞവരെ ചില കമ്പനികൾ പിരിച്ചുവിടുന്നു. രോഗവ്യാപനഭീതിയിൽ നാട്ടിലെത്താൻ സ്ത്രീകൾ,കുട്ടികൾ,മുതിർന്നവർ ,ചികിത്സ ആവശ്യമുള്ളവർ ഉൾപ്പെടെ ലക്ഷങ്ങളാണ് കണ്ണും നട്ട് കാത്തിരിക്കുന്നത്.5 ലക്ഷം പേർ രജിസ്റ്റർ ചെയ്തതിൽ വന്ദേഭാരത് മിഷനിലൂടെ നാട്ടിലെത്തിയത് കേവലം 25000 ത്തിലധികം ആളുകളാണ്. ഇതാണ് സ്ഥിതിയെങ്കിൽ ഇത്രയും ആളുകളെ നാട്ടിലെത്തിക്കാൻ 200 മാസം വേണ്ടിവരും.

പ്രവാസികൾക്കൊപ്പം ഞങ്ങളുണ്ട് എന്നവർത്തിച്ചുപറയുന്ന സർക്കാരുകൾ അവരെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തിൽ അവർക്കാശ്വാസം പകരാനാകാതെ അധരവ്യായാമം നടത്തുകയാണ്.

ഒറ്റപ്പെടലിന്‍റെ നിസ്സഹായാവസ്ഥ അനുഭവിച്ചുതന്നെയറിയണം.പ്രവാസിയുടെ ത്യാഗവും അതാണ്. ഒരു ദിർഹം ചെലവായാൽ നാട്ടിലേക്കയക്കാനുള്ള 20 രൂപ കുറയും എന്നതുകൊണ്ട് നല്ലൊരു ഭക്ഷണം പോലും ഒഴിവാക്കി അവനവനെ സ്നേഹിക്കാതെ വീട്ടുകാരെ മാത്രം സ്നേഹിച്ച, ജീവിക്കാൻ മറന്നുപോയ പ്രവാസികൾ.

തലയ്ക്കൽ വയ്ക്കാൻ സ്വന്തം കൈകൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന യാഥാർഥ്യമാണ് ജീവിതം തന്നെ തീഷ്ണ സമരമാക്കിമാറ്റിയ പ്രവാസികളും മേലിൽ ഓർക്കേണ്ടത്.

pravasi issue
Advertisment