shafeek cm
Updated On
New Update
/sathyam/media/media_files/CS74inpGEhNxUItrjkVW.jpg)
അബുദാബി: യുഎഇയില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത പരിഗണിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് രാവിലെ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. രാജ്യത്ത് പൊതുവെ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിച്ചിട്ടുള്ളത്. താപനിലയില്‍ നേരിയ കുറവ് അനുഭവപ്പെടും.
Advertisment
ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണി വരെയാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നത്. അബുദാബിയിലും ദുബൈയിലും താപനില യഥാക്രമം 40 ഡിഗ്രി സെല്‍ഷ്യസും 36 ഡിഗ്രി സെല്‍ഷ്യസും വരെയാകും. തീവ്രത കുറഞ്ഞ കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us