ട്രാക്ക് ഓണം - ഈദ് സംഗമത്തിന്റെ ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു

ട്രാക്ക് ഓണം - ഈദ് സംഗമത്തിന്റെ ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു

author-image
shafeek cm
New Update
track onam

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ഒക്ടോബർ 13 ന് രാവിലെ 9 മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന  " ഓണം - ഈദ് സംഗമം - 2023 " ന്റെ ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു.  അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.

Advertisment

പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ഹരിപ്രസാദ്.എം ഓണസദ്യ കൂപ്പൺ ട്രാക്ക് ചെയർമാൻ പി.ജി.ബിനുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു.  വൈസ് പ്രസിഡൻറ്മാരായ ശ്രീരാഗം സുരേഷ്,മോഹനകുമാർ എ,ചീഫ് കോർഡിനേറ്റർ കെ.ആർ.ബൈജു, ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പ്, സെക്രട്ടറിമാരായ ആഷ്ലി ജോസഫ്, വിജിത്ത് കുമാർ വി.ആർ,ജോയിന്റ് ട്രഷറർ കൃഷ്ണ രാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജിത് എം.ജി,രജിത്ത് പി.ആർ,അരുൺ കുമാർ കെ.ഒ,രഞ്ജിത്ത് ജോണി, വനിതാവേദി പ്രസിഡൻറ് പ്രിയ രാജ്, വനിതാവേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. 

ജനറൽ സെക്രട്ടറി ആർ.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ ലിജോയി ജോളി ലില്ലി നന്ദിയും പറഞ്ഞു.

track kuwait
Advertisment