Advertisment

ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി- റവ.ഈപ്പൻ ചെറിയാൻ  പ്രസംഗിക്കുന്നു ; നവംബർ 15 ന്

New Update
3

ജീമോൻ റാന്നി

Advertisment

ഹൂസ്റ്റൺ: ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ കഴിഞ്ഞ 50 വർഷങ്ങൾ   ശുശ്രൂഷ ചെയ്ത വൈദികരെ പങ്കെടുപ്പിച്ച്‌ കൊണ്ട് നടത്തുന്ന "പിന്നിട്ട വഴികളിൽ നയിച്ചവരോടൊപ്പം" ധ്യാനയോഗ പരമ്പരയുടെ നാലാം ഭാഗം നവംബർ15 നു ബുധനാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും.

ബുധനാഴ്ച വൈകുന്നേരം 7.30 നു നടത്തപെടുന്ന ധ്യാനയോഗത്തിൽ ഇടവകയുടെ  മുൻ വികാരിയും ഇപ്പോൾ സജീവസേവനത്തിൽ നിന്നും വിരമിച്ച്‌  വിശ്രമജീവിതം നയിക്കുന്ന റവ.ഈപ്പൻ ചെറിയാൻ ദൈവവചന പ്രഘോഷണം നടത്തും. 1991 മുതൽ 1993 വരെ ട്രിനിറ്റി ഇടവക വികാരിയായിരുന്ന അച്ചൻ തെള്ളിയൂർ എംസിആർഡി ഡയറക്ടർ, കാസർകോഡ് ബധിരവിദ്യാലയം  ഡയറക്ടർ, തിരുവനന്തപുരം/കൊട്ടാരക്കര ഭദ്രസന സെക്രട്ടറി തുടങ്ങിയ നിലകളിൽ സ്തുത്യർഹ  മായ സേവനമനുഷ്ഠിച്ചു.

ഓരോ മാസവും ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾക്കു  ഇടവകയിലെ പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം നൽകി വരുന്നു. ബുധനാഴ്ച യോഗത്തിന് മെഡിക്കൽ സെന്റർ സ്റ്റെല്ലാ ലിങ്ക്  പ്രാർത്ഥന ഗ്രൂപ്പ് നേതൃത്വം നൽകും.കഴിഞ്ഞ ധ്യാന യോഗങ്ങളിൽ റവ ഡോ ടി.ജെ തോമസ്, റവ.എം.ജെ തോമസ് കുട്ടി,  റവ.ടി.വി.ജോർജ് എന്നിവർ  ദൈവവചന പ്രഘോഷണം നൽകി.ജൂബിലി മീഡിയ കമ്മിറ്റിക്കുവേണ്ടി മീഡിയ കൺവീനർ എം.ടി.മത്തായി അറിയിച്ചതാണിത്‌.

Advertisment