ന്യൂയോർക്കിൽ ഹെലികോപ്റ്റർ നദിയിൽ പതിച്ച് വൻ അപകടം. പ്രമുഖ വ്യവസായിക്കും കുടുംബത്തിനും ദാരുണാന്ത്യം

New Update
a

ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ൽ ടൂ​​​റി​​​സ്റ്റ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഹ​​​ഡ്സ​​​ൺ ന​​​ദി​​​യി​​​ൽ പ​​​തി​​​ച്ച് സ്പാ​​​നി​​​ഷ് ബി​​​സി​​​ന​​​സ് പ്ര​​​മു​​​ഖ​​​നും കു​​​ടും​​​ബ​​​വും അ​​​ട​​​ക്കം ആ​​​റു പേ​​​ർ മ​​​രി​​​ച്ചു.

Advertisment

ജ​​​ർ​​​മ​​​നി​​​യി​​​ലെ സീ​​​മെ​​​ൻ​​​സ് കമ്പ​​​നി​​​യു​​​ടെ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത വി​​​ഭാ​​​ഗ​​​മാ​​​യ റെ​​​യി​​​ൽ ഇ​​​ൻ​​​ഫ്ര​​​സ്ട്ര​​​ക്ച​​​റി​​​ന്‍റെ സി​​​ഇ​​​ഒ അ​​​ഗ​​​സ്റ്റി​​​ൻ എ​​​സ്കോ​​​ബാ​​​ർ, സീ​​​മെൻ​​​സി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ഭാ​​​ര്യ മേ​​​ഴ്സി, ​​​ദ​​​മ്പതി​​​ക​​​ളു​​​ടെ നാ​​​ല്, അ​​​ഞ്ച്, 11 വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള മ​​​ക്ക​​​ൾ, പൈ​​​ല​​​റ്റ് എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

മു​​​ങ്ങ​​​ൽ​​​വി​​​ദ​​​ഗ്ധ​​​ർ ന​​​ദി​​​യി​​​ലി​​​റ​​​ങ്ങി എ​​​ല്ലാ​​​വ​​​രെ​​​യും പു​​​റ​​​ത്തെ​​​ടു​​​ത്തെ​​​ങ്കി​​​ലും നാ​​​ലു പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടു​ പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണു മ​​​രി​​​ച്ച​​​ത്.

അ​​​പ​​​ക​​​ട​​​ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ല​​​കീ​​​ഴാ​​​യി ന​​​ദി​​​യി​​​ൽ പ​​​തി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​ വ​​​ന്നു.