വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് നിര്യാതനായി. വിടവാങ്ങിയത് ഓണററി ഓസ്കർ പുരസ്കാരം നൽകി ലോകം ആദരിച്ച സംവിധായകൻ

New Update
David Lynch

ലോസ് ഏഞ്ചൽസ്: ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. 

Advertisment

മരണകാരണവും സ്ഥലവും പുറത്ത് അറിയിച്ചിട്ടില്ല. ലോസ് ഏഞ്ചൽസിൽ താമസിച്ചിരുന്ന ലിഞ്ചിന് വർഷങ്ങളായി കടുത്ത പുകവലിയെ തുടർന്ന് എംഫിസീമ ബാധിച്ചിരുന്നു.


മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ ശ്രദ്ധേയമായ സിനിമകളുടെ സംവിധായകനാണ്. എന്നാൽ ട്വിന്‍ പീക്ക്‌സ് എന്ന സീരിസാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. 


21 നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായാണ് മല്‍ഹോലണ്ട് ഡ്രൈവ് അറിയപ്പെടുന്നത്. ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. 

മികച്ച സംവിധായകനുള്ള ഓസ്കർ നാമനിർദേശത്തിന് മൂന്നുവട്ടം അർഹനായിട്ടുണ്ട്. 2019ൽ ഓണററി ഓസ്കർ പുരസ്കാരം നൽകി ഡേവിഡ് ലിഞ്ചിനെ ആദരിച്ചു. 

വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയിരുന്നു. അഭിനേതാവ്, സംഗീതജ്ഞൻ, ചിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു.

Advertisment