/sathyam/media/media_files/2026/02/05/fgggf-2026-02-05-23-05-21.jpg)
ന്യൂയോർക്ക്: അനധികൃത മരുന്ന് വിപണനത്തിനെതിരെ യു.എസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (DEA) നടത്തുന്ന ‘ഓപ്പറേഷൻ മെൽറ്റ് ഡൗൺ’ ദൗത്യത്തിൽ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം പിടിയിലായി.
മരണത്തിന് വരെ കാരണമായേക്കാവുന്ന മാരകമായ മരുന്നുകൾ ഡോക്ടറുടെ കുറിപ്പില്ലാതെ ഓൺലൈൻ വഴി വിൽപന നടത്തിവന്ന സംഘമാണ് വലയിലായത്. ജനുവരി 27-ന് നടത്തിയ വിശദമായ റെയ്ഡിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരുന്ന് വിപണനത്തിനായി സംഘം ഉപയോഗിച്ചിരുന്ന 200-ലധികം വെബ്‌സൈറ്റുകൾ ഡി.ഇ.എ അധികൃതർ പൂട്ടിപ്പിച്ചു.
അനധികൃത ഓൺലൈൻ ഫാർമസികൾക്കെതിരെ 2022 മുതൽ ഡി.ഇ.എ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇന്ത്യയിൽ നിന്ന് നിയന്ത്രിക്കപ്പെട്ടിരുന്ന ഈ വെബ്‌സൈറ്റുകൾ വഴി യു.എസിലേക്ക് വ്യാപകമായി മരുന്നുകൾ എത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസിൽ അന്വേഷണം വ്യാപിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാരിന്റെ സഹായം തേടുമെന്ന് ഡി.ഇ.എ വൃത്തങ്ങൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us