ഹോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരം എറിക് ഡെയ്ൻ അന്തരിച്ചു; വിടവാങ്ങിയത് തന്റെ ജീവിതാനുഭവങ്ങളുടെ പുസ്തകം പുറത്തിറങ്ങാനിരിക്കെ

New Update
eric dane

വാഷിംഗ്ടൺ: ഹോളിവുഡ് സിനിമാ-സീരിയൽ പ്രേമികളുടെ പ്രിയതാരം എറിക് ഡെയ്ൻ (53) അന്തരിച്ചു. ലോകപ്രശസ്ത പരമ്പരകളായ ‘ഗ്രേയ്സ് അനാട്ടമി’ (Grey’s Anatomy), ‘യൂഫോറിയ’ (Euphoria) എന്നിവയിലൂടെ ശ്രദ്ധേയനായ താരം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. മാരകമായ എ.എൽ.എസ് (ALS) രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

Advertisment

2025 ഏപ്രിലിലാണ് തനിക്ക് നാഡീവ്യൂഹത്തെ ബാധിക്കുന്ന എ.എൽ.എസ് ആണെന്ന വിവരം എറിക് ലോകത്തെ അറിയിച്ചത്. രോഗബാധിതനായ ശേഷവും ഈ രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. വാഷിംഗ്ടണിൽ നടന്ന മെഡിക്കൽ കോൺഫറൻസുകളിൽ പങ്കെടുത്ത് തന്റെ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.

തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ‘ബുക്ക് ഓഫ് ഡേയ്‌സ്: എ മെമ്മോയർ ഇൻ മൊമെന്റ്‌സ്’ എന്ന പുസ്തകം അദ്ദേഹം പൂർത്തിയാക്കിയിരുന്നു. 2026 ഏപ്രിലിൽ ഇത് പ്രസിദ്ധീകരിക്കാനിരിക്കെയാണ് വിയോഗം സംഭവിച്ചത്. 

ഭാര്യ റെബേക്ക ഗേഹാർട്ടും മക്കളായ ബില്ലി, ജോർജിയ എന്നിവരും അവസാന നിമിഷങ്ങളിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഹോളിവുഡിലെ കരുത്തുറ്റ ഒരു പ്രതിഭയെയാണ് എറിക് ഡെയ്‌നിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.

Advertisment