അമേരിക്കയില്‍ ആശുപത്രിയില്‍ വെടിവയ്പ്പ്. പോലീസ് ഉദ്യോ​ഗസ്ഥനും നഴ്സിനും പരിക്ക്. അക്രമിയെ ഏറ്റുമുട്ടലിൽ വധിച്ചു

New Update
S

പെനിസില്‍വാനിയ: അമേരിക്കയിലെ പെനിസില്‍വാനിയയിൽ ആശുപത്രിയില്‍ വെടിവയ്പ്പ്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമി കൊല്ലട്ടു.

Advertisment

യു പി എം സി മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ചിലര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ആശുപത്രി ഇപ്പോള്‍ സുരക്ഷിതമാണെന്ന് പെനിസില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ആശുപത്രിയിലേക്ക് പൊലീസ് കാര്‍ വരുന്നതും ആളുകള്‍ പരിസരത്ത് നിന്ന് പുറത്തേക്ക് ഓടുന്നതും കാണിക്കുന്നു. വെടിവയ്പ്പിന് ശേഷം പ്രദേശം പൊലീസ് സുരക്ഷാവലയത്തിലാക്കി.

ആശുപത്രി ഇപ്പോള്‍ സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. വെടിവയ്പ്പില്‍ രണ്ട് നിയമപാലകര്‍ക്കും ഒരു നഴ്സിനും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

 

Advertisment