അമേരിക്കയിൽ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊല്ലപ്പെട്ടത് ഗ്യാസ് സ്റ്റേഷനിലെ പാർട്ട് ടൈം ജോലിക്കിടെ. ദുരന്തം മാസ്റ്റേഴ്‌സ് പൂർത്തിയാക്കി മുഴുവൻ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടെ

New Update
Indian-student-shot-USA

ഡാലസ്: യുഎസില്‍ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഡാലസിലുണ്ടായ വെടിവെപ്പിൽ ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

Advertisment

കഴിഞ്ഞ ദിവസം ഒരു ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യവേ അജ്ഞാതൻ വെടിയുതിര്‍ക്കുകയായിരുന്നു. 2023-ലാണ് പോള്‍ ഹൈദരാബാദില്‍ ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം യുഎസിലേക്ക് എത്തിയത്.

മുഴുവന്‍ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈമായി ജോലിയില്‍ പ്രവേശിച്ചത്. 6 മാസം മുമ്പ് അവിടെ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു.

ഇതിന് ശേഷം മുഴുവന്‍ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈമായി ജോലിയില്‍ ഇയാൾ കയറിയത്.

Advertisment