ലോസ് ഏഞ്ചല്‍സിൽ പ്രതിഷേധം ആളിപ്പടരുന്നു. കുടിയേറ്റ നയങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയത് ആയിരങ്ങൾ. എതിര്‍പ്പ് ശക്തമായതോടെ മറീൻ വിന്യാസത്തില്‍ നിന്ന് പിന്മാറി ട്രംപ്

New Update
S

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ സമീപനഗരങ്ങളിലേക്കും. ഓസ്റ്റിൻ, ടെക്സാസ് തുടങ്ങിയ നഗരങ്ങളില്‍ നിരവധി പേര്‍ തെരുവിലിറങ്ങി. 

Advertisment

അതേസമയം, ലോസ് ഏഞ്ചല്‍സില്‍ 700 മറീന്‍ സൈനികരെ വിന്യസിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നാക്കം പോയി. എന്നാല്‍, നാഷണല്‍ ഗാര്‍ഡ് അംഗങ്ങളുടെ എണ്ണം 4,000 ആക്കി. നേരത്തേ, 2,000 പേരാണുണ്ടായിരുന്നത്.

നാഷണല്‍ ഗാര്‍ഡ് വിന്യാസത്തിനെതിരെ ട്രംപ് ഭരണകൂടത്തിനെതിരെ കേസെടുക്കുമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറഞ്ഞു. സൈനികരെ രാഷ്ട്രീയ കരുക്കളായി പ്രസിഡന്റ് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

കലാപം ഉണ്ടായാല്‍ ആഭ്യന്തര നിയമ നിര്‍വഹണത്തില്‍ സൈന്യത്തിന് പങ്കെടുക്കാന്‍ അനുവദിക്കുന്ന നിയമം നടപ്പാക്കുമെന്ന് ട്രംപ് ഓവല്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.