Advertisment

ഡൊണാൾഡ് ട്രംപ് അധികാരം പിടിച്ചാൽ സ്ത്രീകളുടെ ജീവൻ അപകടത്തിലാകുമെന്ന മുന്നറിയിപ്പുമായി മിഷേൽ ഒബാമ; സ്ത്രീകളുടെ ജീവിതത്തെ ജനങ്ങൾ ഗൗരവകരമായി കാണണം, പ്രസിഡന്റ് ആവാൻ കമല ഹാരിസ് യോഗ്യയെന്നും മിഷേൽ

New Update
H

വാഷിംങ്ടൺ: ഡൊണാൾഡ് ട്രംപ് അധികാരം പിടിച്ചാൽ സ്ത്രീകളുടെ ജീവൻ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി മിഷേൽ ഒബാമ. അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസി​ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മിഷേൽ.

Advertisment

സ്ത്രീകളുടെ ജീവിതത്തെ ഗൗരവകരമായി കാണാന്‍ ജനങ്ങളോട് താന്‍ ആവശ്യപ്പെടുന്നുവെന്നും മിഷേൽ പറഞ്ഞു.

‘എല്ലാ അളവിലും തയ്യാറാണെന്ന് കമല തെളിയിച്ചു. യഥാർത്ഥ ചോദ്യം ഒരു രാജ്യം എന്ന നിലയിൽ ഈ നിമിഷത്തിന് നമ്മൾ തയ്യാറാണോ? എന്നും കമലയെ പിന്തുണച്ചുകൊണ്ട് മിഷേൽ പറഞ്ഞു.

ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെഷനില്‍ സംസാരിച്ചതിന് ശേഷം മിഷേല്‍ ഒബാമ പ്രചാരണത്തി​ന്‍റെ ഭാഗമാകുന്നത് കമലാ ഹാരിസി​ന്‍റെ പ്രചാരണ റാലിയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജനങ്ങളുടെ ജീവിതത്തിനും താൽപര്യങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമല ഹാരിസ് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Advertisment