വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനാർഥിത്വ മത്സരത്തിൽനിന്ന് മുന്‍ യുഎസ് അംബാസിഡറും റിപ്പബ്ലിക്കൻ നേതാവുമായ നിക്കി ഹാലി പിൻമാറി. ഇതോടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ആകും.
സൂപ്പർ ചൊവ്വയിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡനാണ് ആധിപത്യം. ഇതോടെ യു.എസ് പ്രസിഡന്റ് മത്സരം ട്രംപും ബൈഡനും തമ്മിലാണെന്നത് ഉറപ്പായി.
സൂപ്പർ ചൊവ്വയിലെ പരാജയമാണ് നിക്കി ഹാലിക്ക് തിരിച്ചടിയായത്. എന്നാൽ വാഷിങ്ടൺ ഡി.സിയിലെ മത്സരത്തിൽ നിക്കി ഹാലി ട്രംപിനെ അട്ടിമറിച്ചിരുന്നു. നവംബറിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.