പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും അഡ്വ. ഹാരിസ് ബീരാൻ എംപിയും ന്യൂയോർക്ക് ഇന്ത്യൻ കോൺസിൽ ജനറലുമായി കൂടിക്കാഴ്ച നടത്തി; അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു

New Update

ന്യൂയോർക്ക്: പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാനും ന്യൂയോർക്ക് ഇന്ത്യൻ കോൺസിൽ ജനറൽ ബിനായ ശ്രീകാന്ത പ്രധാനുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂയോർക്ക് കോൺസുലേറ്റിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു.

Advertisment

വിവിധ സംസ്ഥാനങ്ങളിലെ പ്രവാസികളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും അടങ്ങിയ രൂപരേഖ സാദിക്കലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം കോൺസുലർ ജനററിന് കൈമാറി.

പ്രവാസികളെ നേരിട്ട് ബാധിക്കുന്ന യാത്ര പ്രശ്നങ്ങൾ, സീസൺ കാലത്ത് വിമാന ചാർജിന്റെ വർദ്ധനവ്, ഒ.സി.ഐ കാർഡ് വിഷയം, അമേരിക്കയിൽ പാസ്പോർട്ട് പുതുക്കി കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാളികളുടെ പ്രശ്നങ്ങൾ, അമേരിക്കൻ സിറ്റിസൺഷിപ്പ് എടുത്ത ഇന്ത്യക്കാർ നാട്ടിൽ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ആയിരുന്നു പ്രധാന ചർച്ച വിഷയം.

publive-image

ശിഹാബ് തങ്ങളുടെയും അഡ്വ ഹാരിസ് ബീരാന്റെയും സന്ദർശനത്തിൽ കോൺസുലർ ജനറൽ സന്തോഷവും ചാരിതാർത്ഥ്യവും പ്രകടിപ്പിച്ചു. കോൺസുലർ ജനറലിന്റെ ചായ സൽക്കാരത്തിലും അവർ പങ്കെടുത്തു. സാദിക്കലി ശിഹാബ് തങ്ങളെയും ഹാരിസ് ബീരാൻ എം.പിയെയും കൂടാതെ പ്രവാസി പൊതു പ്രവർത്തകരായ കെ,എം.സി.സി യു.എസ്.എ പ്രസിഡണ്ട് യു എ നസീർ, യു.എ.ഇ കെഎംസിസി ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ, എരഞ്ഞിക്കൽ ഹനീഫ്, മുസ്തഫ കമാൽ എന്നിവരും സന്നിഹിതരായിരുന്നു.

 

 

 

 

 

Advertisment