ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ സെന്റ് തോമസ് സീറോ മലബാർ പള്ളി തിരുനാൾ ഗംഭീരമായി കൊണ്ടാടി. മൂന്ന് പുണ്യാളന്മാരുടെ തിരുനാൾ ആഘോഷം വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്.
/sathyam/media/media_files/2025/01/19/img20250119700.jpg)
അമേരിക്കയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രൂപം കൊണ്ട ആർടിക് ബ്ലാസ്റ്റ് പ്രതിഭാസത്തെ വരെ തരണം ചെയ്തായിരുന്നു തിരുനാൾ ആഘോഷമാക്കിയ്ത്.
/sathyam/media/media_files/2025/01/19/img202501.jpg)
പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് എല്ലാവരും ഐക്യത്തോടെ പ്രവർത്തിച്ചതാണ് തിരുനാൾ പരിപാടി വിജയമായത്.
/sathyam/media/media_files/2025/01/19/im7.jpg)
വികാരി അച്ചൻ ജോർജ് ദാനവേലിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മുഖ്യട്രസ്റ്റി പോളച്ചൻ കെ വറീത്, ആനി ജയിംസ് ആനിത്തോട്ടം (സെന്റ് ചാവറ പ്രസിഡന്റ്), ടോം തോമസ് (സെന്റ് ന്യൂമാൻ പ്രസിഡന്റ്) എന്നിവരുടെ നേതൃത്തിലാണ് തിരുനാൾ പരിപാടികൾ സംഘടിപ്പിച്ചത്.
/sathyam/media/media_files/2025/01/19/gf.jpg)
/sathyam/media/media_files/2025/01/19/polj.jpg)
അതിശൈത്യത്തെ അവഗണിച്ച് മലയാളി തനിമ ഒട്ടും ചോരാതെ പ്രതക്ഷിണവും ചെണ്ടമേളവും ഒക്കെയായി ആഘോഷത്തിന്റെ മാറ്റുകൂട്ടി. പോളച്ചൻ ഉൾപ്പെടെയുള്ള ട്രസ്റ്റികൾ ഏറെ നാൾ മുമ്പ് തന്നെ തിരുനാൾ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
/sathyam/media/media_files/2025/01/19/bktHCmLdX5H5fLvtNakl.jpg)
അന്യ നാട്ടിലാണെങ്കിലും നാടിന്റെ തനിമ ഒട്ടും മായാതെ തന്നെ പരിപാടി സംഘടിപ്പിക്കാൻ ഭാരവാഹികൾക്കായി. യുവാക്കളുടെയും കുട്ടികളുടേയും വലിയ പങ്കാളിത്തം പരിപാടി ഗംഭീരമാക്കി.
https://www.instagram.com/stories/syrophilly/3549055272788274548?utm_source=ig_story_item_share&igsh=bXg5MzJ1cXNjOWQw
പ്രതികൂല കാലവസ്ഥയായതിനാൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ വരെ മാറ്റി വെക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ അതിനേയും അതിജീവിച്ചായിരുന്നു തിരുനാളിന് ആളുകൾ എത്തിയത്. പ്രതികൂല സാഹചര്യത്തിലും പരിപാടി വിജയമാക്കിയതിൽ ഭാരവാഹികളുടെ പ്രയത്നം പ്രശംസനീയമാണ്.