New Update
/sathyam/media/media_files/2026/01/03/1767461792-2026-01-03-23-43-55.jpg)
ന്യൂയോർക്ക്: ശരിയായ അധികാര കൈമാറ്റം നടക്കുന്നതുവരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
Advertisment
ആവശ്യമായാൽ വീണ്ടും ആക്രമണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ബന്ദിയാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെയും ഭാര്യ സിലിയ ഫ്ലോറസിന്റെയും ചിത്രങ്ങൾ യു.എസ് നാവികസേന കപ്പലിൽ നിന്നു ട്രംപ് പുറത്തുവിട്ടു.
മഡൂറോയും ഭാര്യയും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. വെനസ്വേലയിൽ അമേരിക്കൻ എണ്ണക്കമ്പനികൾ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അർധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചതായും ട്രംപ് അവകാശപ്പെട്ടു. മഡൂറോയും ഭാര്യയും നിലവിൽ യു.എസ് യുദ്ധക്കപ്പലിലാണെന്നും ഉടൻ ന്യൂയോർക്കിലെത്തിക്കുമെന്നും ട്രംപ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us