ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്ത് തട്ടി. മാധ്യമപ്രവർത്തകർക്ക് ട്രംപിന്റെ ശകാരം. പിണറായിയുടെ അമേരിക്കൻ വേർഷനെന്ന് ആക്ഷേപം ! പക്ഷേ, ട്രംപ് മടങ്ങിയത് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം

New Update
a

വാഷിങ്ടൺ: മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മൈക്ക് മുഖത്ത് തട്ടിയതിനെ തുടർന്ന് പ്രകോപിതനായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

Advertisment

ഗസ്സയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെയായിരുന്നു ട്രംപിന്റെ മുഖത്ത് മൈക്ക് തട്ടിയത്. പിന്നാലെയായിരുന്നു ട്രംപിന്റെ ശകാരവും. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 


സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ നിരവധി കമന്റുകളാണ് നിറയുന്നത്. അതിൽ പ്രധാനം മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യം ചെയ്തുകൊണ്ടുള്ളവയാണ്.


പിണറായിയുടെ അമേരിക്കൻ വേർഷൻ എന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായത്.

മാധ്യമ പ്രവർത്തക ഏത് ചാനലിൽ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല. മൈക്ക് വീണതിനെ തുടർന്ന് കുറച്ചു നേരത്തേക്ക് മാധ്യമ പ്രവർത്തകരുമായുള്ള സംവദനം തടസ്സപ്പെട്ടെങ്കിലും വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പായി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയ ശേഷമാണ് ട്രംപ് മടങ്ങിയത്.