‘പാകിസ്താനെ സ്നേഹിക്കുന്നു, മോദി ഗംഭീര വ്യക്തി’, സംഘർഷം അവസാനിപ്പിച്ചത് താനെന്ന് ആവർത്തിച്ച് ട്രംപ്

New Update
Gygg

വാഷിങ്ടൺ: ഇന്ത്യ - പാകിസ്താൻ സംഘർഷം അവസാനിച്ചത് തന്‍റെ ഇടപെടലിന്‍റെ ഫലമായെന്ന അവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഭീര വ്യക്തിയാണെന്നും താൻ പാകിസ്താനെ താൻ സ്നേഹിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

Advertisment

“ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഞാൻ ഒഴിവാക്കി. ഞാൻ പാകിസ്താനെ സ്നേഹിക്കുന്നു. മോദി ഗംഭീര മനുഷ്യനാണ്. കഴിഞ്ഞ രാത്രിയിലും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹവുമായി വ്യാപാരക്കരാർ ഉണ്ടാക്കാൻ പോകുകയാണ്. ഇന്ത്യ - പാകിസ്താൻ യുദ്ധം ഞാൻ അവസാനിപ്പിച്ചു” - ട്രംപ് പറഞ്ഞു.

പാകിസ്താന്‍ കരസേനാ മേധാവി അസിം മുനീറിന് ബുധനാഴ്ച വൈറ്റ് ഹൗസില്‍ വിരുന്ന് ഒരുക്കിയിരുന്നു. ഇന്ത്യയിൽ ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ട്രംപ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്.