ട്രം​​​പി​​​ന്‍റെ കു​​​ടി​​​യേ​​​റ്റവി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രായ പ്രക്ഷോഭം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​റ്റു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കും പ​​​ട​​​രു​​​ന്നു. ന്യൂ​​​യോ​​​ർ​​​ക്കിലും ഫി​​​ലാ​​​ഡെ​​​ൽ​​​ഫി​​​യയിലും വാ​​​ഷിം​​​ഗ്ട​​​ണിലും തെരുവിലിറങ്ങി പ്രതിഷേധിച്ച് ആയിരങ്ങൾ

New Update
a

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ കു​​​ടി​​​യേ​​​റ്റവി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​റ്റു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ട​​​രു​​​ന്നു.

Advertisment

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി, ന്യൂ​​​യോ​​​ർ​​​ക്ക്, സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ, ഫി​​​ലാ​​​ഡെ​​​ൽ​​​ഫി​​​യ, അ​​​റ്റ്‌​​​ലാ​​​ന്‍റ, ഓ​​​സ്റ്റി​​​ൻ എ​​​ന്നീ വ​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ൽ അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​യി ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് വ​​​കു​​​പ്പ് റെ​​​യ്ഡ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധം ആളിക്കത്തി.

ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ന്യൂ​​​യോ​​​ർ​​​ക്ക് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലേ​​​തു പോ​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധം ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് മേ​​​യ​​​ർ എ​​​റി​​​ക് ആ​​​ഡം​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

സാ​​​ൻഫ്രാ​​​ൻ​​​സി​​​സ്കോ​​​യി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. 150 പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.