Advertisment

സ്വരരാഗങ്ങൾ പെയ്തിറങ്ങുന്ന ‘സീറോത്സവം 2024’; ബെൽവുഡ് മാർതോമാ സ്ലിഹാ കത്തീഡ്രൽ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗീത നിശ ഏപ്രില്‍ 21ന്

New Update
syrolsavam-2

ഷിക്കാഗോ: ബെൽവുഡിലുള്ള മാർതോമാ സ്ലിഹാ കത്തീഡ്രൽ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘സീറോത്സവം 2024’ എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിൻ്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാൻറ് സ്പോൺസറായ അച്ചാമ്മ അലക്സ് മരുവിത്ത ദമ്പതികൾക്ക് ആദ്യ ടിക്കറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. 

Advertisment

കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പിള്ളിയും കത്തീഡ്രൽ കൈക്കാരന്മാരായ ബിജി സി മാണി, സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

മലയാളത്തിൻ്റ പ്രിയഗായകൻ ബിജു നാരായണനും കുടുംബപ്രേക്ഷകരുടെ പ്രിയ ഗായിക റിമി ടോമിയും ചേർന്ന് നയിക്കുന്ന സ്വരരാഗങ്ങൾ ചെയ്തിറങ്ങുന്ന സീറോത്സവം 2024, സംഗീത പ്രേമികൾക്ക് ഒരു മനോഹര സംഗീത സായാഹ്നമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

syrolsavam

നെപ്പർ വില്ലയിലുള്ള യെല്ലോ ബോക്സിൽ വെച്ച് ഏപ്രിൽ 21 ഞായറഴ്ച വൈകുന്നേരമാണ് ഈ കലാവിരുന്ന് നടത്തപ്പെടുന്നത്. എന്നെന്നും മനസിൽ മായാതെ ഓർത്തു വെയ്ക്കാവുന്ന ഈ സംഗീത നിശയുടെ ഭാഗമകാൻ എല്ലാ കലാ ആസ്വാദകരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ബിജി സി മാണി 847 650 1398, വിവിഷ് ജേക്കബ്ബ് 773 499 2530, രഞ്ജിത്ത് ചെറുവള്ളി 312 608 8171, സന്തോഷ് കാട്ടൂക്കാരൻ 773 469  5048, ബോബി ചിറയിൽ 847 281 6808, ഷാരോൺ തോമസ് 630 5 20 8938, ഡേവിഡ് ജോസഫ് 847 730 7765.

റിപ്പോര്‍ട്ട്: മോഹന്‍ സെബാസ്റ്റ്യന്‍ 

Advertisment