ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പുതുക്കി നിർമിച്ച മദ്ബഹായുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിക്കപ്പെട്ടു.
/sathyam/media/media_files/2025/01/04/madbaha-blessings-2.jpg)
വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഡിസംബർ 24 -ാം തിയതി പാതിരാ കുർബാനയ്ക്കു മുൻപായി നടന്ന ചടങ്ങിൽ വച്ച് ആശിർവാദ കർമ്മം നിർവഹിച്ചു.
/sathyam/media/media_files/2025/01/04/madbaha-blessings-3.jpg)
അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ സഹകാർമ്മികനായിരുന്നു. പുതിയതായി നിർമിക്കപ്പെട്ട മദ്ബഹായും അൾത്താരയും അതിമനോഹരമായും വർണ്ണാഭവുമായിരുന്നു.
/sathyam/media/media_files/2025/01/04/madbaha-blessings-4.jpg)
ഭക്തിസാന്ദ്രമായ വെഞ്ചരിപ്പ് കർമത്തിൽ ദൈവാലയം തിങ്ങി നിറഞ്ഞ ഇടവകാംഗങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
/sathyam/media/media_files/2025/01/04/madbaha-blessings-7.jpg)
മനോഹരമായ മദ്ബഹ നിർമാണത്തിന് കൈക്കാരൻമാരായ ജായിച്ചൻ തയ്യിൽ പുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
/sathyam/media/media_files/2025/01/04/madbaha-blessings-6.jpg)
അജി വർഗീസ് ശങ്കരമംഗലം, നെൽസൺ ഗോമസ്, ബിജി കണ്ടോത്ത്, ജെയിംസ് കുന്നാംപടവിൽ, സ്റ്റീവ് കുന്നാംപടവിൽ (വോൾഗ ഗ്രൂപ്പ് llc), ബിബി തെക്കനാട്ട് എന്നിവരാണ് നിര്‍മ്മാണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. ഇവർക്ക് ചടങ്ങിൽ വച്ച് ഫാ. ഏബ്രഹാം മുത്തോലത്ത് പാരിതോഷികങ്ങൾ സമ്മാനിച്ചു.
/sathyam/media/media_files/2025/01/04/madbaha-blessings-5.jpg)
ഈ പ്രോജക്ടിന് പിന്തുണയും സാമ്പത്തിക സഹായവും നൽകിയ എല്ലാവരെയും ഫാ.മുത്തോലത്ത് പ്രസംഗമദ്ധ്യേ സ്മരിക്കുകയും എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.
-ബിബി തെക്കനാട്ട്