ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ ക്രിസ്മസ് ആഘോഷം

New Update
CPC CHIKAGO

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഗ്ലോറിയ 2024 എന്ന പേരിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.

Advertisment

CPCG

സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ   മനീഷ് കൈമൂലയിലിന്റെ നേതൃത്വത്തിൽ അധ്യാപകരും വളണ്ടിയർമാരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.


സ്‌കൂളിലെ വിവിധ ക്ലാസ്സുകളുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഒരുക്കിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണശബളമാക്കിയത്.


സെന്റ് മേരീസ് ഗായക സംഘം ഒരുക്കിയ കരോൾ ഗാനങ്ങളും കൂടാരയാഗങ്ങളുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് പാപ്പാ മത്സരവും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.

CPC CHIKAGO12

 വികാരി ഫാ. സിജു മുടക്കോടിയിൽ,   സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം വിസിറ്റേഷൻ സന്ന്യാസ സമൂഹാംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Advertisment