Advertisment

പെര്‍ഫോമന്‍സ് സെഡാന്‍ പ്രീ ബുക്കിംഗ് ബിഎംഡബ്ല്യു തുടങ്ങി

author-image
admin
New Update

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ 2021 ബിഎംഡബ്ല്യു M340i പെര്‍ഫോമന്‍സ് സെഡാനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ബിഎംഡബ്ല്യു M340iപെര്‍ഫോമന്‍സ് സെഡാൻ മോഡലിനെ നിര്‍മ്മാതാക്കള്‍ ബ്രാന്‍ഡിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Advertisment

publive-image

വാഹനത്തിനുള്ള പ്രീ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് കമ്പനി. ബിഎംഡബ്ല്യു ഓണ്‍ലൈന്‍ വഴിയോ, ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാമെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക.

2021 മാര്‍ച്ച് 10 ന് കാര്‍ ഇന്ത്യയില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഒരു

ഐക്കണിക് റേസ് ട്രാക്കില്‍ ആദ്യത്തെ 40, M340i ഉപഭോക്താക്കള്‍ക്ക് പ്രത്യേകം ക്യൂറേറ്റുചെയ്ത

ഡ്രൈവര്‍ പരിശീലനം നല്‍കുമെന്നും കമ്പനി അറിയിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് ബിഎംഡബ്ല്യു സര്‍ട്ടിഫൈഡ് പരിശീലകരുടെ സഹായത്തോടെ റേസിംഗ് ലൈന്‍ വൈദഗ്ദ്ധ്യം നേടാന്‍ കഴിയും.

ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ 3.0 ലിറ്റര്‍ എഞ്ചിനാണ് ഈ സെഡാന്റെ ഹൃദയം.

5,800-rpm ല്‍ പരമാവധി 385 bhp കരുത്തും 1,850-5,000 rpm-ല്‍ 500 Nm ടോർക്കും ഈ

എൻജിൻ ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് സ്റ്റെപ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, എബിഎസിനൊപ്പം ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍,

ഡൈനാമിക് ബ്രേക്ക് കണ്‍ട്രോള്‍, പ്രകടന നിയന്ത്രണം, ഡ്രൈ ബ്രേക്കിംഗ് പ്രവര്‍ത്തനം,

സ്റ്റാര്‍ട്ട്-ഓഫ് അസിസ്റ്റന്റ്, M സ്‌പോര്‍ട്ട് ഡിഫറന്‍ഷ്യല്‍ എന്നി ഡ്രൈവിംഗ് സവിശേഷതകളും ലഭ്യമാണ്.

സ്‍മാര്‍ട്ട്ഫോണിനായി വയര്‍ലെസ് ചാര്‍ജിംഗ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, 16 സ്പീക്കര്‍ ഹാര്‍മാന്‍

കാര്‍ഡണ്‍ പ്രീമിയം ഓഡിയോ സിസ്റ്റം, ജെസ്റ്റര്‍ കണ്‍ട്രോള്‍, വോയ്സ് അസിസ്റ്റന്റ്,

മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ മറ്റു സവിശേഷതകളാണ്.

Advertisment