Advertisment

പ്രസവവേദനയെ തുടര്‍ന്ന് യുവതി ആദ്യം എത്തിയത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍; അഡ്മിറ്റ് ചെയ്യാന്‍ അനുവദിക്കാതെ ജില്ലാ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്ത് ആശുപത്രി അധികൃതര്‍; 60 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോകുംവഴി പ്രസവവേദന കലശലായി; സമീപത്തുള്ള സര്‍ക്കാരാശുപത്രിയിലും പ്രവേശനം ലഭിക്കാത്തതോടെ യുവതി പ്രസവിച്ചത് റോഡില്‍...അതിദയനീയം ഈ അവസ്ഥ: രാജസ്ഥാനില്‍ സംഭവിച്ചത് !

New Update

രാജസ്ഥാനിൽ നടന്ന ഈ സംഭവം ആരെയും നടുക്കുന്നതാണ്. പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയെ പ്രസവത്തിനായി അഡ്മിറ്റ്‌ ചെയ്യാൻ വിലക്കിയ സർക്കാരാശുപത്രിക്കുമുന്നിൽ റോഡരുകിൽ അവർ പ്രസവിക്കാൻ നിർബന്ധിതയായി.

Advertisment

അവർക്ക് മുന്നിൽ മറ്റു വഴികളില്ലായിരുന്നു. ഈ ചിത്രങ്ങൾക്ക് പ്രത്യേകിച്ച് വിവരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അത്ര ദൈന്യതയേറിയ ദൃശ്യങ്ങളാണ് ഇവ. വാഗ്ധോരണികളും പ്രഖ്യാപനങ്ങളും മുറപോലെ മുടങ്ങാതെ നടക്കുന്ന നാട്ടിൽ ഗ്രാമീണജനതയുടെ ശോചനീയാവസ്ഥകൂടിയാണ് ഈ സംഭവം വരച്ചുകാട്ടുന്നത്.

publive-image

രാജസ്ഥാനിലെ ബാൻസ്വാര ജില്ലയിലുള്ള കരൺഘാട്ടി ഗ്രാമവാസി മാൻസിംഗിന്റെ ഭാര്യയായ കാന്തുവിനാണ്‌ ഈ ദുർഗതി സംഭവിച്ചത്. പ്രസവവേദനയെത്തുടർന്ന് ഇന്നലെ (29/06) രാവിലെ കരൺഘാട്ടി പ്രാഥമി കാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവർ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിക്കുകയും ജില്ലാ ആശുപ ത്രിയിൽ കൊണ്ടുപോകാനായി റഫർ ചെയ്യുകയുമായിരുന്നു. ആംബുലൻസ് ലഭ്യമാക്കാൻ പോലും ആശുപത്രി അധികൃതർ തയ്യറായില്ല.

ഒരു സ്വകാര്യ വാഹനത്തിൽ 60 കി.മീറ്റർ അകലെയുള്ള ബാൻസ്വാര ജില്ലാ ആശുപത്രിയിലേക്ക് പോകുംവഴി യുവതിക്ക് യാത്രാമദ്ധ്യേ പ്രസവവേദന കലശലാകുകയായിരുന്നു. തുടർന്നവർ സമീപത്തുള്ള മോഹകംപുര സർക്കാരാശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെയും അഡ്മിറ്റ് ചെയ്യാൻ സ്റ്റാഫും ഡോക്ടർമാരും അനുവദിച്ചില്ല. പലതവണ അപേക്ഷിച്ചിട്ടും അവർക്കാർക്കും മനസ്സലിവ് വന്നില്ല. യുവതിയാകട്ടെ മുന്നോട്ടു യാത്രചെയ്യാനാകാത്ത അവസ്ഥയിലുമായിരുന്നു.

അവർ വന്ന വാഹനം അവരെ അവിടിറക്കി മടങ്ങിപ്പോയി. ഒന്നരമണിക്കൂർ അവർ ആശുപത്രി വാതിൽക്കൽ കാത്തിരുന്നു. വേദന താങ്ങാനാകാതെയുള്ള യുവതിയുടെ കരച്ചിൽ ആശുപത്രി അധികൃതർ ചെവികൊണ്ടില്ല.

ഒടുവിൽ ആശുപത്രിയുടെ മുന്നിലുള്ള റോഡരുകിൽത്തന്നെ പ്രസവമെടുക്കാൻ കാന്തയുടെ ഭർത്തൃമാതാവ് തയ്യറായി. തൊട്ടടുത്ത് ബാർബർ ഷാപ്പുനടത്തുന്ന വ്യക്തി നൽകിയ നീളമുള്ള ഷാൾ ഭർത്താവ് മറയാക്കി പ്പിടിച്ചു.ആ പ്രസവം റോഡിൽത്തന്നെ നടന്നു.

publive-image

അരമണിക്കൂറിനുശേഷം വിവരമറിഞ്ഞെത്തിയ പൊലീസാണ് അവശനിലയിലായ അമ്മയെയും കുഞ്ഞിനേയും ജില്ലാ ആശുപത്രിയിലാക്കിയത്. തികച്ചും സാധുക്കളായ ഇവരോടൊക്കെ മാനുഷികമായ പരിഗണനപോലും പോലും കാട്ടാത്ത ഇത്തരം ആളുകൾ ആതുരസേവനരംഗത്തിനുപോലും കളങ്കമാണ്.

പതിവുപോലെ വിവരമറിഞ്ഞ് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ എച്ച്.എല്‍. താബിയാർ അന്വേഷണത്തി നുത്തരവിട്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.

( ആദ്യ ചിത്രം - റോഡരുകിൽ പ്രസവം നടന്നശേഷം അമ്മയും കുഞ്ഞും. തൊട്ടുമുൻപിൽ കാണുന്ന മഞ്ഞനിറമുള്ള ഗേറ്റിട്ട കെട്ടിടമാണ് മോഹകംപുര പ്രൈമറി ഹെൽത്ത് സെന്റർ)

Advertisment