Advertisment

സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തെ നന്ദിയോടെ ഓര്‍ക്കുന്നു; സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു മഹാത്മാഗാന്ധി എന്നതില്‍ നമ്മള്‍ ഭാഗ്യവാന്മാര്‍; ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍; ആരോഗ്യപ്രവര്‍ത്തകരോട് രാജ്യം കടപ്പെട്ടിരിക്കുന്നു; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 74-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്തും പുറത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും അദ്ദേഹം ആശംസ അറിയിച്ചു.

സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തെ നന്ദിയോടെ ഓര്‍ക്കുന്നു. അവരുടെ ത്യാഗത്തിന്റെ ഫലമായി നാം ഇന്ന് സ്വതന്ത്ര രാജ്യത്തെ പൗരന്മാരാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു മഹാത്മാഗാന്ധി എന്നതില്‍ നാം ഭാഗ്യവാന്മാരാണെന്നും രാഷ്ട്രപതി പറഞ്ഞു.

ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പതിവുരീതിയിലുള്ള സ്വാതന്ത്ര്യദിനാഘോഷം ഇത്തവണയില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ആരോഗ്യപ്രവര്‍ത്തകരോടും രാജ്യം കടപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ പ്രവര്‍ത്തിച്ചു. അവര്‍ നമ്മുടെ രാജ്യത്തിന്റെ യോദ്ധാക്കളാണ്. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വെല്ലുവിളി നേരിടാന്‍ സമയബന്ധിതമായി ഫലപ്രദമായി നടപടികള്‍ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു.

Advertisment