Advertisment

വിവാഹവാര്‍ത്തയിൽ രാഖി സാവന്തിന്റെ പതിവ് തെറ്റിയ പ്രതികരണം

author-image
ഫിലിം ഡസ്ക്
Updated On
New Update

ഗോസിപ്പ് കോളങ്ങൾക്ക് പ്രിയമുള്ളരാണ് സിനിമാ താരങ്ങളും മോഡലുകളും അവരുടെ വ്യക്തി ജീവിതത്തെ പാപ്പരാസികൾ പിന്തുടരും. അങ്ങനെ പാപ്പരാസികൾ ഹിന്ദി സിനിമ നടിയും മോഡലുമായ രാഖി സാവന്തിനേയും പിന്തുടർന്നിരിക്കുകയാണ്.

Advertisment

publive-image

താരത്തിന്റെ വിവാഹമാണ് വിഷയം. താരം വിവാഹിതയാണെന്ന് നേരത്തെ വാർത്ത പ്രചരിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം താരം തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇത്തണ വിവാഹത്തിന്റെ നിജ സ്ഥിതിയെ കുറിച്ച് താരം മനസ് തുറന്നിരിക്കുകയാണ്.

അത് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിവാഹ വാർത്തയെ ഞാൻ ഭയന്നിരുന്നു, പക്ഷേ ശരിയാണ്. ഞാൻ വിവാഹിതയായി- രാഖി സാവന്ത് പറഞ്ഞു. റിതേഷ് എന്നയാളാണ് വരൻ അദ്ദേഹം യുകെയിലാണ് . വിസ നടപടികള്‍ നടക്കുകയാണ്. ഉടൻ താനും അങ്ങോട്ടും പോകും. ഇന്ത്യയില്‍ ഉള്ളപ്പോള്‍ ജോലിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം.

ടിവി ഷോകളും മറ്റും നിര്‍മ്മിക്കാൻ താല്‍പര്യമുണ്ടെന്നും രാഖി സാവന്ത് പറയുന്നു. പ്രഭു ചാവ്‍ലയുമായുള്ള തന്റെ അഭിമുഖം കണ്ടതുമുതല്‍ റിതേഷ് തന്റെ ഫാനായിരുന്നു. പിന്നീട് പരിചയം സൌഹൃദമാകുകയും വിവാഹത്തിലെത്തുകയും ചെയ്യുകയായിരുന്നു- രാഖി സാവന്ത് പറയുന്നു.

ഒരു ബ്രൈഡല്‍ ഷൂട്ടായിരുന്നു നടന്നത് എന്നായിരുന്നു ആദ്യം വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ രാഖി സാവന്ത് പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് ഞാൻ വിവാഹിതയായെന്ന് ആള്‍ക്കാര്‍ പറയുന്നത് എന്ന് എനിക്ക് അറിയില്ല. ഞാൻ വിവാഹിതയായിട്ടില്ല. എനിക്ക് പ്രണയബന്ധവുമില്ല. സിംഗിള്‍ ആണ്- രാഖി സാവന്ത് പറഞ്ഞിരുന്നു.

rakhi savanth
Advertisment