Advertisment

ഉടയാത്ത ഖദർ ഇട്ടാൽ മാത്രം പോരാ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കാനും വോട്ടു ചെയ്യുവാനും, ചെയ്യിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറായാൽ ഒരു ശക്തിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ കഴിയില്ല. ഒരു മണ്ഡലത്തിൽ തോറ്റാലും മറ്റേ മണ്ഡലത്തിൽ ജയിക്കും എന്നുള്ള ചിന്തയും നമ്മൾ കാട്ടിയ അലംഭാവവും പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ചു- രമേശ് ചെന്നിത്തല

New Update

പത്തനംതിട്ട: കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും അധികാരത്തില്‍ തിരിച്ചുവരുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉടയാത്ത ഖദർ ഇട്ടാൽ മാത്രം പോരാ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കാനും വോട്ടു ചെയ്യുവാനും, ചെയ്യിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറായാൽ ഒരു ശക്തിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

കെപിസിസി യുടെ പുതിയ പദ്ധതിയായ യൂണിറ്റ് കമ്മിറ്റികളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിലെ മൈലപ്രായിൽ നിർവഹിച്ചു. ഒരു കോൺഗ്രസ് പ്രവർത്തകൻ്റെ മുഖമുദ്ര ആത്മാർത്ഥതയും, സത്യസന്ധതയും ആയിരിക്കണമെന്ന് ഞാൻ ഓർമ്മിപ്പിച്ചു. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി എല്ലാവരും ഒന്നിക്കുക എന്നത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. കെപിസിസി കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചത് അടിത്തട്ടിൽ പാർട്ടിയെ ശക്തികേന്ദ്രം ആക്കും.

പിണറായി വിജയൻ സർക്കാരിന് വോട്ട് ചെയ്ത ജനങ്ങൾ ഇന്ന് അസ്വസ്ഥരാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു സർക്കാരാണ് പിണറായി സർക്കാർ. ഏറ്റവും കൂടുതൽ കോവിഡ് രോഗികളും ഏറ്റവും കൂടുതൽ കോവിഡ് മരണ നിരക്കും ഉള്ളത് കേരളത്തിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും സർകാർ പിന്മാറിയിരുന്നു. ഒരു പ്രതേക സാഹചര്യത്തിൽ അധികാരത്തിൽ തിരിച്ചെത്തിയത് ആണ് പിണറായി സർക്കാർ. അത് കണ്ടു നമ്മൾ പരിഭ്രമം കൊള്ളേണ്ട ആവശ്യമില്ല.

കോൺഗ്രസ് പ്രവർത്തകർ ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുപോകണം. ഉടയാത്ത ഖദർ ഇട്ടാൽ മാത്രം പോരാ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കാനും വോട്ടു ചെയ്യുവാനും, ചെയ്യിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറായാൽ ഒരു ശക്തിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ കഴിയില്ല. ഒരു മണ്ഡലത്തിൽ തോറ്റാലും മറ്റേ മണ്ഡലത്തിൽ ജയിക്കും എന്നുള്ള ചിന്തയും നമ്മൾ കാട്ടിയ അലംഭാവവും പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ചു.

കേരളത്തിൽ യുഡിഎഫും കോൺഗ്രസും അധികാരത്തിൽ തിരിച്ചുവരും. തിരിച്ചുവരാൻ വേണ്ടിയിട്ടാണ് ഈ പുതിയ യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം. 2019 പാർലമെൻറ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സിപിഎം ഒമ്പതു തവണ വീടുകളിൽ കയറിയിറങ്ങി. നമ്മളും അതുപോലെ ബൂത്ത് തലത്തിലും യൂണിറ്റ് തലത്തിലുമുള്ള പ്രവർത്തനം ശക്തിപ്പെടുത്തണം. ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ നമ്മൾ തയ്യാറാവണം. ജനങ്ങളെ കള്ളത്തരങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കള്ളങ്ങൾ നമ്മൾ ജനങ്ങൾക്ക് മുന്നിൽ പൊളിക്കണം. നമ്മുടെ രാഷ്ട്രീയ ജീവിതം വളർന്നു വന്നത് കോൺഗ്രസ് പാർട്ടി വഴിയാണ്.

ഒരു ബൂത്ത് പ്രസിഡൻ്റ് ആയാലും മണ്ഡലം പ്രസിഡഡൻ്റ് ആയാലും അവരെ ജനങ്ങൾ തിരിച്ചറിയുന്നത് ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ ആണ്. സിപിഎം കോൺഗ്രസ് നേതാക്കളെ ചാക്കിട്ട് പിടിക്കാൻ തയ്യാറായി ഇരിക്കുകയാണ്. കോൺഗ്രസിൽ നിന്നും സിപിഎമ്മിലേക്ക് പോയെ നേതാക്കൾക്കൊപ്പം ഒരു പ്രവർത്തകനും പോകാത്തത് നമ്മൾ അഭിമാനം കൊള്ളേണ്ട വിഷയമാണ്. കെപിസിസിയുടെ ഈ പരിശ്രമം വളരെ നല്ലൊരു തുടക്കമാണ്. നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിച് ഇത് വിജയിപ്പിക്കണം.

ഡിസിസി പ്രസിഡൻ്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റോ ആൻറണി എംപി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജ് ഉൾപ്പെടെ പല മുതിർന്ന നേതാക്കളും പ്രവർത്തകരും ഈ ചടങ്ങിൽ പങ്കെടുത്തു.

ramesh chennithala
Advertisment