Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍

New Update

പൊയിനാച്ചി: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍ . കീഴൂരിലെ അഭിനാഷ് (21)ആണ് മേല്‍പ്പറമ്പ് പോലീസിന്‍റെ പിടിയിലായത് .

Advertisment

publive-image

കൂലിത്തൊഴിലാളിയാണിയാള്‍. മകളെ അഭിനാഷ് തട്ടിക്കൊണ്ടുപോയതായി കാണിച്ച്‌ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പോലീസ് പിടികൂടിയത് .

അഭിനാഷ് പലതവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു . പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

rape case
Advertisment