Advertisment

കൊടുങ്ങല്ലൂര്‍ പള്ളിനട സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു

author-image
admin
New Update

റിയാദ്: കോവിഡ് ബാധിച്ച് പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പള്ളിനട സ്വദേശി എടശേരി വീട്ടില്‍ അബ്ദുല്‍ റഷീദ് (66) ആണ് മരിച്ചത്.

Advertisment

publive-image

15 ദിവസത്തോളമായി റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം . 42 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം ടാക്സി ഡ്രൈവറാണ്.ഭാര്യയും രണ്ടു മക്കളുമുണ്ട്

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് നടപടി ക്രമങ്ങള്‍ അനുസരിച്ച് മൃതദേഹം റിയാദില്‍ .  ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അബ്ദുല്‍ മജീദ്, സുഫിയാന്‍ ചൂരപ്പുലാന്‍, കബീര്‍ വൈലത്തൂര്‍, സിദ്ദീഖ് നെടുങ്ങോട്ടൂര്‍ തുടങ്ങിയ കെ.എം.സി.സി പ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകനായ സുലൈമാന്‍ വിഴിഞ്ഞവും രംഗത്തുണ്ട്.

Advertisment