Advertisment

ഭക്ഷ്യ കിറ്റിൻ്റെ കമ്മീഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മീനച്ചിൽ താലൂക്കിലെ റേഷൻ വ്യാപാരികൾ പാലാ സപ്ലൈ ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി

author-image
സുനില്‍ പാലാ
New Update

publive-image

പാലാ: സംസ്ഥാന റേഷൻ' വ്യാപാരി കോർഡിനേഷൻ കമ്മറ്റി തീരുമാനമനുസരിച്ച് റേഷൻ വ്യാപരികൾ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൻ്റെ കമ്മീഷൻ 10 മാസമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മീനച്ചിൽ താലൂക്കിലെ റേഷൻ വ്യാപാരികൾ പാലാ സപ്ലൈ ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.

പ്രസ്തുത ധർണ അഡ്വ: സന്തോഷ് മണർകാട്ട് അദ്ധ്യക്ഷത വഹിച്ചു. KREFAITUC താലൂക്ക് പ്രസിഡൻ്റ് കെ.പി സുധീർ സ്വാഗതവും എകെആര്‍ ആര്‍ഡിഎ പ്രസിഡൻ്റ് സേവ്യർ ജയിംസ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ സജി മാത്യു, വി.പി ഇബ്രാഹിം, ജോബി മാത്യു, പി.ജി വിജയൻ, ജോയി ജോസഫ്, ബെന്നി കരൂർ തുടങ്ങിയവർ പങ്കെടുത്തു.

pala news
Advertisment