Advertisment

റിയൽമി സി 11 ഇന്ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തി

New Update

റിയൽമി സി 11 ഇന്ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം രാജ്യത്ത് വിപണിയിലെത്തിയ ഈ സ്മാർട്ട്‌ഫോൺ അന്നുമുതൽ താന്നെ ഫ്ലാഷ് വിൽപ്പനയിൽ ലഭ്യമാക്കി. റിവേഴ്‌സ് ചാർജിംഗും 5,000 എംഎഎച്ച് ബാറ്ററിയും 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജും റിയൽമി സി 11 സ്മാർട്ഫോണിന്റെ ഏതാനും ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നവയാണ്.

Advertisment

publive-image

മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കാൻ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസ്സറാണ് ആണ് ഈ ഡിവൈസിൽ വരുന്നത്, 12nm പ്രോസസ്സും 2.3GHz ക്ലോക്ക് സ്പീഡും ഈ പ്രോസസറിനുണ്ട്.

പിന്നിലായി ഡ്യൂവൽ ക്യാമറ സജ്ജീകരണവുമുണ്ട്. ഒരു ദിവസം മുമ്പ് കമ്പനി റിയൽമി സി 12, റിയൽമി സി 15 സ്മാർട്ഫോണുകളും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 35 SoC ചിപ്സെറ്റ് തന്നെയാണ് ഈ ഡിവൈസുകൾക്കും കരുത്ത് നൽകുന്നത്, കൂടാതെ അപ്ഗ്രേഡഡ് ക്യാമറകളും 6,000 എംഎഎച്ച് ബാറ്ററിയും ഈ ഫോണുകളിൽ വരുന്നു.

റിയൽമി സി 11 വാങ്ങാൻ‌ താൽ‌പ്പര്യമുള്ളവർ‌ക്ക് ഈ ഫോൺ‌ ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി ഉച്ചയ്ക്ക് 12 മണി മുതൽ വിൽ‌പനയ്‌ക്കെത്തും. ഇതിന്റെ സിംഗിൾ 2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജ് മോഡലിന് 7,499 രൂപയാണ് വില വരുന്നത്. റിച്ച് സി 11 റിച്ച് ഗ്രീൻ, റിച്ച് ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ റിയൽമി ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്.

realme c11 ten news
Advertisment