Advertisment

ശുദ്ധമായ രക്തചന്ദനം മുഖത്തു പുരട്ടൂ, ഗുണങ്ങള്‍ അനുഭവിച്ചറിയു!

author-image
സത്യം ഡെസ്ക്
Updated On
New Update

സൗന്ദര്യ സംരക്ഷണത്തിനുള്ള ആയുര്‍വേദ ചേരുവകളിലെ പ്രധാനപ്പെട്ട ഒന്നാണ് രക്തചന്ദനം. അല്‍പം വില കൂടിയതാണെങ്കിലും യാതൊരു ദോഷവും വരുത്താതെ ഒരുപിടി സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് രക്തചന്ദനം.രക്തചന്ദനം അടുപ്പിച്ച്‌ ഉപയോഗിയ്ക്കുന്നത് പല തരത്തിലെ ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്.

Advertisment

പിഗ്മെന്റേഷന്‍, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് ര്ക്തചന്ദനം. രക്തചന്ദനം പാലിലോ തേനിലോ വെള്ളത്തിലോ എല്ലാം കലക്കി പുരട്ടാം. പല ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പല ചേരുവകളിലാണ് ഇതു തയ്യാറാക്കേണ്ടത്.

രക്തചന്ദനം തേയ്‌ക്കേണ്ട രീതി, ഇതു പുരട്ടിയാല്‍ ലഭിയ്ക്കുന്ന ഗുണം എന്നിവയെക്കുറിച്ച്‌ അറിയൂ,

publive-image

ചര്‍മത്തിനു നിറം വയ്ക്കാനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. ഇതും മഞ്ഞളും പച്ചപ്പാലില്‍ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. അടുപ്പിച്ച്‌ അല്‍പനാള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും.

രക്തചന്ദനം മുഖ ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും ഏറെ നല്ലതാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നാണ്. അല്ലെങ്കില്‍ ഇതിനൊപ്പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. തേനും ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ നല്ലതാണ്.

മുഖത്തെ പിഗ്മെന്റേഷന്‍ മാറാനും പാലും രക്ത ചന്ദനവും കലര്‍ന്ന മിശ്രിതം ഏറെ ന്ല്ലതാണ്. ഇത് അടുപ്പിച്ച്‌ ഉപയോഗിയ്ക്കുന്നത് മുഖത്തെ കുത്തുകള്‍ മാറാനും ബ്രൗണ്‍ പാടുകളുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്.

മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കാനും രക്തചന്ദനം ഏറെ നല്ലതാണ്. ഇതും തിളപ്പിയ്ക്കാത്ത പാലും ചേര്‍ത്തു പുരട്ടാം. ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖത്തിനു തിളക്കവും മിനുക്കവും നല്‍കാന്‍ ഏറെ നല്ലതാണ്. ഇതും അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക.

red sandal red sandal pack
Advertisment