Advertisment

റീ എൻട്രിയിലുള്ള പ്രവാസികളെ ദുബൈ വഴി സൗദിയിലെത്തിക്കാൻ ട്രാവൽ ഏജൻസികള്‍ ശ്രമം ആരംഭിച്ചു.

author-image
admin
Updated On
New Update

റിയാദ് :  സൗദിയിലേക്ക് തിരിച്ചു വരാന്‍ സാധുതയുള്ള വിസയുള്ള എല്ലാ വിദേശികൾക്കും  അവസരം ഒരുക്കിയെങ്കിലും ഇന്ത്യയിൽ നിന്നും വരുന്നവര്‍ക്ക് ഇതുവരെ   അന്താരാഷ്ട്രാ വിമാന സർവീസുകൾ തുടങ്ങുന്നത് സംബന്ധിച്ച ആശയകുഴപ്പം നിലനിൽക്കെ ഇന്ത്യയിൽ നിന്നും റീ എൻട്രിയിലുള്ള യാത്രക്കാരെ സൗദിയിലെത്തിക്കാൻ ട്രാവൽ ഏജൻസികൾ വഴികള്‍ തേടുന്നു

Advertisment

publive-image

ദുബൈ വഴി സൗദിയിലെത്തിക്കാന്‍ ട്രാവൽ ഏജൻസികൾ ശ്രമം ആരംഭിച്ചിട്ടുള്ളത്. അത്യാവശ്യമായി സൗദിയിലെത്തേണ്ടവരെയാണ് ദുബൈയിലേക്ക് കൊണ്ടുവന്ന് അവിടെ നിന്ന് സൗദിയിലേക്ക് എത്തിക്കുന്നത്.  റീ എൻട്രിയിലുള്ള പ്രവാസികളെ  സന്ദർശക വിസയിലോ ട്രാൻസിറ്റ് വിസയിലോ ആയിരിക്കും  ദുബായിലേക്ക് കൊണ്ട് വരിക. ചാർട്ടേഡ് വിമാനങ്ങളിലോ വന്ദേഭാരത് മിഷൻ വിമാനങ്ങളിലോ ആയിരിക്കും ഇത്തരത്തിൽ യാത്രക്കാരെ ദുബായിൽ എത്തിക്കുക.

ഞായറാഴ്ച മുതൽ യുഎയിലേക്ക് സൗദി എയർലൈൻസ് സർവീസ് ആരംഭിക്കും. റിയാദിൽ നിന്ന് രണ്ടും ജിദ്ദയിൽ നിന്ന് രണ്ടും ദമാമിൽ നിന്ന് ഒന്നും സൗദി എയർലൈൻസ് സർവീസുകളാണ് ദുബായിലേക്ക്  സർവീസ് ഉണ്ടാവുക. ഈ സർവീസുകളിലാണ് ദുബായിൽ എത്തിക്കുന്ന ഇന്ത്യക്കാരെ അവിടെ നിന്നും സൗദിയിൽ എത്തിക്കുക.എന്ന ലക്ഷ്യത്തോടെ ട്രാവല്‍ എജന്സികള്‍ ശ്രമിക്കുന്നത്.

ഇന്ത്യക്കാരെ സൗദിയിൽ എത്തിക്കാൻ ദുബായ് തിരഞ്ഞെടുക്കാൻ പ്രത്യേക കാരണം. ദുബൈയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പുറത്തിറങ്ങാൻ അനുവാദമുണ്ട്. എന്നാൽ യുഎഇയിലെ മറ്റു എമിറേറ്റുകളിൽ പുറത്ത് നിന്നും വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.

അത് കൊണ്ട് തന്നെ ട്രാവൽ ഏജൻസികൾ ദുബായിൽ എത്തിക്കുന്ന ഇന്ത്യക്കാർക്ക് പുറത്തിറങ്ങി വീണ്ടും കോവിഡ് ടെസ്റ്റ് നടത്താം. അതിന് ശേഷം ശേഷം ദുബൈയിൽ നിന്ന് സൗദിയിലേക്ക് സൗദി എയർലൈൻസ് വിമാനങ്ങളിൽ സൗദിയിലെത്താം.എന്നുള്ള ഓപ്ഷന്‍ ഉപയോഗപെടുത്താന്‍ ശ്രമിക്കുന്നത്.

നാട്ടില്‍ നിന്ന് ദുബായില്‍ എത്തുന്നവര്‍  48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റുമായി സൗദിയിൽ എത്തുന്നവർക്ക് സാധുതയുള്ള വിസ ഉണ്ടെങ്കിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ മറ്റു തടസ്സങ്ങളില്ല. സൗദിയിൽ എത്തിയാൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള നിബന്ധനകൾ യാത്രക്കാർ പാലിക്കണം. ഇങ്ങിനെ എത്തിയവർക്ക് മൂന്ന് ദിവസം ഹോം ക്വറന്റൈനിൽ ഇരുന്ന് നാലാം  ദിവസം മുതൽ ജോലിക്ക് പോയിത്തുടങ്ങാം. മൂന്ന് ദിവസത്തിനുള്ളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ 938 നമ്പറില്‍ ബന്ധപെട്ട് ചികിത്സാസഹായം ലഭ്യമാക്കാവുന്നതാണ്.

നേരിട്ടുള്ള വിമാനസര്‍വീസ് ആരഭിക്കുന്നതുവരെ പ്രവാസികളെ സൗദിയില്‍ എത്തിക്കാനുള്ള എല്ലാ അവസരങ്ങളും പ്രയോചനപെടുത്താന്‍ ആണ്  ട്രാവൽ ഏജൻസികൾ ഒരുങ്ങുന്നത്. ഇപ്പോള്‍ ഉള്ള  മാര്‍ഗങ്ങള്‍  പ്രായോഗികമാണെന്നു ട്രാവൽ ഏജൻസികൾക്ക് കുവൈറ്റിലേക്ക് മുൻപ് സമാനമായ രീതിയിൽ യാത്ര സൗകര്യങ്ങൾ ഒരുക്കിയതിൽ നിന്നും ബോധ്യമുണ്ട്. ഇതിലൂടെ അത്യാവശ്യമായി സൗദിയിൽ തിരിച്ചെത്തേണ്ട ഇന്ത്യക്കാർക്ക് അവസരവും ഒരുങ്ങുന്നു.വെന്നുള്ളത് ഒരു അനുഗ്രഹമാണ്. ആന്ത്രഷ്ട്ര സര്‍വീസ് പൂര്‍ണ്ണ തോതില്‍ വരുന്നതുവരെ ഇത്തരം സംവിധാനങ്ങളിലൂടെ ഭാഗികമായി സൗദിയില്‍ എത്താന്‍ വഴി തെളിയുകയാണ്. യാത്രാചെലവ് വളരെ കൂടുതലാണെങ്കിലും എങ്ങനെയെങ്കിലും  രാജ്യത്ത്  എത്താന്‍ കാത്ത് നില്‍കുന്ന പ്രവാസികള്‍ അനവധിയാണ്.

Advertisment