Advertisment

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പ്രകോപിതനായ യുവാവ് കുപ്പിയിലുണ്ടായിരുന്ന പാമ്പിനെ പമ്പില്‍ തുറന്നുവിട്ടു; വീഡിയോ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് കൈയിലുണ്ടായിരുന്ന കുപ്പിയിലെ പാമ്പിനെ പെട്രോള്‍ പമ്പില്‍ തുറന്നുവിട്ടു. മുംബൈ മല്‍ക്കാപുര്‍ റോഡിലെ ചൗധരി പെട്രോള്‍ പമ്പില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

കുപ്പിയില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടെന്നും അതുകൊണ്ട് നല്‍കാനാകില്ലെന്നും ജീവനക്കാര്‍ യുവാവിനോട് പറഞ്ഞു. തുടര്‍ന്ന് പ്രകോപിതനായ യുവാവ് പാമ്പിനെ തുറന്നുവിട്ട് സ്ഥലം കാലിയാക്കി.

ഇതോടെ ജീവനക്കാരും പരിഭ്രാന്തരായി. പിന്നീട് പാമ്പ് പിടുത്തക്കാരെത്തി പാമ്പിനെ പിടിച്ചതോടെയാണ് ജീവനക്കാരുടെ ശ്വാസം നേരെ വീണത്. എന്തായാലും സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവ് ഒളിവിലാണ്. ഇയാളും പാമ്പ് പിടുത്തക്കാരനാണെന്നാണ് വിവരം.

Advertisment