Advertisment

പരിക്കുകള്‍ സ്വയം ഏറ്റുവാങ്ങി രജിത്തിന്റെ പൂഴിക്കടകന്‍.! ആര്യയ്ക്കും വീണയ്ക്കുമെതിരെ രജിത്തിന്റെ കുറുമുന്നണി അനുവദനീയമോ.? ഇതാണോ കളിയുടെ വേറെ ലവല്‍.

New Update

ബിഗ്ബോസ്സ് വീട്ടില്‍ മത്സരം കൊഴുക്കുന്നു. കളികളുടെ പകിട പന്ത്രണ്ടും കവിഞ്ഞ് തരികിട കളികളിലേയ്ക്ക് രജിത്തിന്റെ നേതൃത്വത്തില്‍ നീങ്ങുന്നത് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നില്ല.

Advertisment
publive-image
വലതുകൈയിലെ 'വച്ചുകെട്ടു'മായി അംഗപരിമിതരെപോലെ കളികളില്‍ രജിത്ത് പങ്കെടുക്കുന്നത് സഹതാപം നേടാനായി ആണോ എന്ന് പ്രേക്ഷകര്‍. കുളത്തില്‍ വീണതും അതിന്റെ ഭാഗമല്ലേ എന്ന് സംശയവും ഉണ്ട്.
വെള്ളമില്ലാത്ത കുളക്കരയിലൂടെ സൂക്ഷിച്ച് നടന്നിരുന്ന അദ്ദേഹം നേരത്തെ തീരുമാനിച്ചതായിരുന്നു കുളത്തില്‍ ചാട്ടം. അതിനുവേണ്ടി കാത്തിരുന്ന അവസരം വന്നപ്പോള്‍ ആരോ തള്ളിയിട്ടപോലെ കുളത്തിലേയ്ക്ക് ചാടുകയായിരുന്നു. അഭിനയത്തിന്റെ  നടനക്കളരിയില്‍ മാസ്‌ററര്‍ ഡിഗ്രി എടുത്തു കഴിഞ്ഞു രജിത്ത് എന്ന് കൂടെ കളിയ്ക്കുന്നവര്‍ അറിയുന്നുമില്ല.
വീണയെയും ആര്യയെയും മാറ്റി നിര്‍ത്താന്‍ രജിത്തിന്റെ നേതൃത്വത്തില്‍ ഒരു കുറുമുന്നണി രൂപം കൊണ്ടത് കുറച്ച് ദിവസം മുന്‍പാണ്. ആര്യയെയും വീണയെയും ഭയപ്പെടുന്നതെന്തിനാണ്. ഇത് കളികളിലെ നിയമത്തില്‍ അനുവദനീയമാണോ.?
അക്രമാസക്തനായ സുജോ ഫുക്രുവിനെ കൈയേറ്റം ചെയ്തത് പ്രേക്ഷകരെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. കളികള്‍ വ്യക്തിവിദ്വേഷത്തിലേയ്ക്ക് തിരിയുന്നത് മത്സരമായി കാണാന്‍ പറ്റത്തില്ല.
Advertisment