Advertisment

കഴിഞ്ഞ കാലങ്ങളില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് റെക്കോഡ് തുക ! വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധിയോ ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

ഷ്യയിലെ വികസ്വര രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമീപ മാസങ്ങളില്‍ റെക്കോഡ് തുക വീട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാനും ഗാര്‍ഹിക സമ്പദ്‌വ്യവസ്ഥയെ നിര്‍ണായക സമയത്ത് മുന്നോട്ടു കൊണ്ടുപോകാനും ഇതുവഴി കഴിഞ്ഞു.

Advertisment

publive-image

എന്നാലിത് നല്ല സൂചനയല്ല നല്‍കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. പ്രത്യേകിച്ചും മിഡില്‍ ഈസ്റ്റില്‍ പ്രവാസികള്‍ തൊഴില്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍. തൊഴിലവസരങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് വരുന്നതിന് മുമ്പായി തൊഴിലാളികള്‍ സമ്പാദ്യം മുഴുവന്‍ അയക്കുന്നതാണ്‌ നിലവിലെ പ്രവണതയ്ക്ക് കാരണമെന്ന് അവര്‍ പറയുന്നു.

ഫിലിപ്പീന്‍സില്‍ മൂന്ന് ലക്ഷം പ്രവാസികള്‍ ഈ വര്‍ഷം സ്വദേശത്തേക്ക് തിരിച്ചുവരുമെന്നാണ് അവിടുത്തെ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇത് കടുത്ത പ്രത്യാഘാതമുണ്ടാക്കാമെന്നും പെസോ (ഫിലിപ്പീന്‍സ് കറന്‍സി)യെ ഡോളറിനെതിരെ മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന സംഖ്യയിലേക്ക് തള്ളിവിടാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫിലിപ്പീന്‍സില്‍ മാത്രമല്ല ഈ പ്രശ്‌നം. ആളുകള്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസകും പറഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ അവരുടെ സമ്പാദ്യമെല്ലാം തിരികെ കൊണ്ടുവരുന്നു.

ഏഷ്യ-പസഫിക് മേഖലയിലേക്ക് പണമെത്തുന്നത് 2020-ന്റെ രണ്ടാം പകുതിയില്‍ 12 ശതമാനം കുറയുമെന്ന് ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിച്ച് റേറ്റിങ് ഡയറക്ടര്‍ ജെറമി സൂക്ക് പറഞ്ഞു.

ഗള്‍ഫടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക ചെലവുചുരുക്കലിന് സ്വയം നിര്‍ബന്ധിതരാവുകയാണ്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് അയച്ച പണത്തിന്റെ 60 ശതമാനത്തിലധികവും ജിസിസി രാജ്യങ്ങളില്‍ നിന്നാണെന്ന് കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ബീറ്റ കോര്‍ സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആയ ഖുറാം ഷെഹ്‌സാദ് പറയുന്നു.

എണ്ണ വരുമാനം കുറയുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ നികുതിയും ഇറക്കുമതി ഫീസും ഇതിനകം വര്‍ധിപ്പിച്ചുകഴിഞ്ഞു. പ്രവാസി തൊഴിലാളികളെയും കുറയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 10 ലക്ഷത്തിലധികം പ്രവാസികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് ഈ വര്‍ഷം പുറത്തുപോകുമെന്നാണ് റിയാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജദ്വ ഇന്‍വെന്‍സ്റ്റ്‌മെന്റ് കണക്കാക്കുന്നത്.

ഈ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നതില്‍ 20 ശതമാനം കുറവുണ്ടാകുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. 1980ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരിക്കും ഇതെന്നാണ് പ്രവചനം.

വലിയ ഇടിവാണ് ഇനി പ്രതീക്ഷിക്കേണ്ടതെന്നാണ് വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധനായ ദിലീപ് രത പറഞ്ഞത്. 'പ്രവാസികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കും അനുബന്ധ സാമ്പത്തിക ബുദ്ധിമുട്ടുകളും പണമയക്കുന്നതില്‍ വന്‍ ഇടിവിന് കാരണമാകുമെന്നാണ് കരുതേണ്ടത്'-അദ്ദേഹം പറഞ്ഞു.

Advertisment